കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടുത്തം. ഫ്രാന്‍സിസ് റോഡിലെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് ആറ് യൂണിറ്റുകളെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.

പ്ലാസ്റ്റിക് ഗോഡൗണിന്  തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. രാത്രി 9.30 ഓടെയാണ് പ്രദേശത്ത് തീപടര്‍ന്നത്. നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. അതേസമയം കെട്ടിടത്തിലേക്കുള്ളത് ഇടുങ്ങിയ വഴിയാണ്. അതിനാല്‍ തന്നെ ഫയര്‍ഫോഴസ് യൂണിറ്റുകള്‍ക്ക് കെട്ടിടത്തിനടുത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. വാഹനം വഴിയില്‍ നിര്‍ത്തി കെട്ടിടത്തിനടുത്തേക്ക് വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. ഗോഡൗണിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നിരിക്കുന്നത്. സമീപത്ത് ധാരാളം കെട്ടിടങ്ങളുള്ളതിനാല്‍ കൂടുതല്‍ ഭാഗത്തേക്ക് തീ പടരാതിരിക്കാന്‍ ശ്രമം നടത്തുകയാണ്. ഗോഡൗണ്‍ ആയതിനാല്‍ കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...