തിരുവനന്തപുരം : നാളെ ദേശീയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ കേരളത്തിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് റ്റി.നസിറുദ്ദീന്‍ അറിയിച്ചു.
വ്യാപാരികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ആണ് നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ധന വില വര്‍ധന, ജി.എസ്.ടി, ഇ- വേ ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ഓള്‍ ഇന്ത്യ ട്രാന്‍സ്പോട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകള്‍ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നാളെയുണ്ടാകുകയെന്ന് സമരത്തില്‍ ഏര്‍പ്പെട്ട സംഘടനകള്‍ അറിയിച്ചു.