മയക്കുമരുന്ന് പിടിച്ചെടുക്കാനെത്തിയ എക്സൈസ് ഓഫീസര്‍ക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

പാപ്പിനിശ്ശേരി : മയക്കുമരുന്ന് പിടിച്ചെടുക്കാനെത്തിയ എക്സൈസ് ഓഫീസര്‍ക്ക് വെട്ടേറ്റു. കണ്ണപുരം പാലത്തിനു സമീപം യോഗശാലയില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നയാളെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പാപ്പിനിശ്ശേരി എക്സൈസ് സിവില്‍ ഓഫീസറായ അഴിക്കോട് സ്വദേശി വി. നിഷാദിനാണ് വെട്ടേറ്റത്. അക്രമം നടത്തിയ ഷബില്‍ (36) എന്നയാളെ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. മയക്കുമരുന്ന് വില്‍പ്പനയെക്കുറിച്ച്‌ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. പ്രദേശത്ത് കരിക്ക് വില്‍പ്പനക്കാരനായ ഷബില്‍ ഏറെക്കാലമായി മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എക്സൈസ് ഓഫീസറെ ഇയാള്‍ ചവിട്ടി വീഴ്ത്തുകയും കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥര്‍ നിഷാദിനെ ചെറുകുന്ന് മിഷന്‍ ആശുപത്രയിലെത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...