പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ഓഫീസിന് സമീപത്തെ പ്രധാന കവാടത്ത് നിന്നും മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ അപകടാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർമാന് നിവേദനം നല്കി.
ഈ റോഡിലൂടെ മാർക്കറ്റിലേക്ക് നിരവധി വാഹനങ്ങളാണ് നിത്യേന കടന്നുപോകുന്നത്. പലപ്പോഴും ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നുണ്ട്. പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ ഈ വഴി അടിയന്തിരമായി അറ്റകുറ്റ പണി നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിസന്റ് പി കെ ജയപ്രകാശ്, ഏരിയ സെക്രട്ടറി ഗീവർഗ്ഗീസ് പാപ്പി , ജില്ലാ വൈസ് പ്രസിഡന്റ അബ്ദുൽ റഹീം മാക്കാർ എന്നിവര്‍ ആവശ്യപ്പെട്ടു.