കോവിഡ് വ്യാപനം : വാക്സിന്‍ കേന്ദ്രങ്ങളില്‍ പരമാവധി നൂറു പേര്‍ക്ക് മാത്രം പ്രവേശനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോവിഡ്, വാക്സിനേഷന്‍ എന്നിവയുടെ ജില്ലയിലെ സ്ഥിതി അവലോകനം ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന തിക്കും തിരക്കും ഒഴിവാക്കാനാണ് കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി നൂറായി നിജപ്പെടുത്തിയത്. ജില്ലയില്‍ കോവിഡ് വാക്സിന്‍ ലഭ്യത കുറവുള്ള സാഹചര്യമായതിനാല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ രണ്ടാം ഡോസ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിന്‍ എടുക്കാന്‍ അവസരമുള്ളത്. അവര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച കേന്ദ്രവുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം രണ്ടാം ഡോസ് വാക്സിന്‍ എടുക്കുക. ആദ്യ ഡോസ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ക്ക് ഒണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാത്രമാണുള്ളത്, സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...