Wednesday, July 2, 2025 5:37 pm

പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ അടയ്ക്കില്ലെന്ന തീരുമാനത്തിലാണ് ഒരു വിഭാഗം വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് കാലത്തെ ‘ഗതികേടു’കളില്‍ നിന്നും തിരിച്ചുവരവിനൊരുങ്ങുന്ന രാജ്യത്തെ പിന്നോട്ടടിക്കാന്‍ രണ്ടു ദിവസത്തെ തൊഴിലാളി സംഘടനകളുടെ പണിമുടക്ക്. തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള അടുത്ത ദിവസത്തെ 48 മണിക്കൂര്‍ പണിമുടക്കിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ എല്ലാ ആനൂകൂല്യങ്ങളും ഉള്ള സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ ആഘോത്തോടെ പങ്കെടുക്കുമ്പോള്‍ ദിവസ വേതനക്കാരായ ലക്ഷങ്ങളുടെ രണ്ടു ദിവസത്തെ കൂലിയാണ് മുടങ്ങുന്നത്. കോവിഡ് കാലത്തെ തളര്‍ച്ചയ്ക്ക് ശേഷം പല മേഖലകളും കരകയറുന്നതേയുള്ളൂ. ചെറുകിട വ്യാപാരികളും ടൂറിസവും എന്നു തുടങ്ങി സമസ്ത മേഖലകളിലും തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴാണ് സാധാരണക്കാരെ വലയ്ക്കുന്ന രണ്ടു ദിവസം കൂടി വരുന്നത്. കേരളത്തില്‍ കടകളും വ്യാപാര സ്ഥാപനങ്ങളും രണ്ടു ദിവസം അടഞ്ഞു കിടന്നാല്‍ അത് ലക്ഷക്കണക്കി നാളുകളുടെ ജീവനോപാധിയെ ആണ് ബാധിക്കുന്നത്.

അതുകൊണ്ടുതന്നെ പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ അടയ്ക്കില്ലെന്ന തീരുമാനത്തിലാണ് ഒരു വിഭാഗം വ്യാപാരികള്‍. അടിക്കടി പ്രാദേശികമായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ മൂലം പലയിടങ്ങളിലും കടകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യമുണ്ട്. ഇതിനും പുറമെ രണ്ടു ദിവസം കടയടച്ചിടാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതിനു പുറമെ ദിവസ വേതനക്കാരായ ലക്ഷങ്ങള്‍ ഗതാഗത സംവീധാനം ഇല്ലാതാകുന്നതോടെ വലയും. ഇരുചക്ര വാഹനങ്ങളെ പോലും കടത്തി വിടില്ലെന്ന നിലപാടിലാണ് സമരക്കാരായ തൊഴിലാളി സംഘടനകള്‍. ഇത് സാധാരണക്കാരെ വലയ്ക്കും. സമരക്കാര്‍ മുമ്പോട്ടു വയ്ക്കുന്ന ആവശ്യങ്ങളൊക്കെ ന്യായമാണെങ്കിലും അതിന്റെ പേരില്‍ സാധാരണക്കാരെ 48 മണിക്കൂര്‍ ബന്ധിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് പൊതു അഭിപ്രായം.

അതിനിടെ പണിമുടക്കിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച അവധി ദിവസമാസയതിനാല്‍ മൂന്നു ദിവസത്തോളം പണിമുടക്ക് ആഘോഷിക്കാന്‍ തന്നെയാണ് പല സമര നേതാക്കളുടെയും തീരുമാനം. കേരളത്തിലെയും പുറത്തുമുള്ള പല വിനോദ സഞ്ചാരകേന്ദ്രങ്ങളിലും സര്‍ക്കാര്‍ ജീവനക്കാര്‍ നേരത്തെ തന്നെ റിസോര്‍ട്ടും ഹോട്ടലും ബുക്ക് ചെയ്തതായി വിവരമുണ്ട്. പണിമുടക്ക് ആഹ്വാനം ചെയ്ത് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഇവര്‍ ഈ ദിവസങ്ങള്‍ ആഘോഷിക്കുന്നതില്‍ കടുത്ത എതിര്‍പ്പു തന്നെയാണ് ഉയരുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...