Tuesday, April 16, 2024 4:23 pm

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കെ – റെയില്‍ സര്‍വ്വേക്കുറിച്ച് തെറ്റിദ്ധാരണ ജനമായ വാര്‍ത്ത പരത്തി മന്ത്രി എന്ന നിലയില്‍ തന്നെ വ്യക്തിഹത്യ നടത്തുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തിരുവഞ്ചൂരിന്റെ പ്രസ്താവനയെ കെ – റെയില്‍ അധികൃതര്‍ പൂര്‍ണ്ണമായി തള്ളിക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഡിപിആര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ച് ,എല്‍ഡിഎഫ് അടക്കമുള്ള രാഷ്ട്രീയ മുന്നണികളുടെ ആംഗീകാരം വാങ്ങിയ പദ്ധതിയാണിത്. പദ്ധതിക്ക് സാങ്കേതിക ഉപദേശം നല്‍കിയ ഇ.ശ്രീധരന്‍ ഇന്ന് പദ്ധതിയെ തള്ളിപ്പറയുകയാണ്. റെയില്‍ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് കാസര്‍കോട് റെയില്‍വേ അതിവേഗ പാതയ്ക്ക്  2019ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ തത്വത്തില്‍ അംഗീകാരം ലഭിച്ചതാണെന്ന് കേരളത്തിലെ ബിജെപി നേതൃത്വം ഓര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു.

Lok Sabha Elections 2024 - Kerala

സംസ്ഥാനത്ത് 20 ലക്ഷം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു ലക്ഷം ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് പുതിയ മൂലധന നിക്ഷേപങ്ങള്‍ എത്തേണ്ടതുണ്ട്. ഇതിനായി യാത്രാ സൗകര്യം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ പുരോഗമിക്കേണ്ടതുണ്ട്. വീടും വസ്തുവും നഷ്ടപ്പെടുന്നവരെ പൂര്‍ണ്ണ വിശ്വാസത്തിലെടുത്തു മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും മന്ത്രി പറഞ്ഞു. നിലവില്‍ പ്രതിഷേധവുമായി മുന്നോട്ടിറങ്ങിയവര്‍ വസ്തുതകള്‍ മനസ്സിലാക്കി പിന്മാറിയിട്ടുണ്ട്. പദ്ധതിക്കെതിരെ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരണങ്ങള്‍ നടത്തി പദ്ധതിക്കെതിരെ കലാപം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെ – റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ യുഡിഎഫ്, ബിജെപി സംയുക്തമായി നടത്തുന്ന കലാപ ശ്രമത്തിനെതിരെ സിപിഐ എം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊഴുവല്ലൂര്‍ അറന്തക്കാട് ജംഗ്ഷനില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍  എൻ.പത്മാകരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം.എച്ച് റഷീദ്, ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം.ശശികുമാര്‍, മാന്നാര്‍ ഏരിയ സെക്രട്ടറി പി.ഡി ശശിധരന്‍, ടിറ്റി എം വര്‍ഗ്ഗീസ്, ഗിരീഷ് ഇലഞ്ഞിമേല്‍, എൻ.എ രവീന്ദ്രന്‍, കെ.എസ് ഗോപാലകൃഷ്ണന്‍. പി.എസ് മോനായി, ഹേമലത മോഹന്‍, എന്നിവര്‍ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കായലിൽ കക്കൂസ്‌മാലിന്യം തള്ളാൻവന്ന വാഹനം സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്

0
മുതുകുളം : കായലിൽ കക്കൂസ്‌മാലിന്യം തള്ളാൻവന്ന വാഹനം സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്....

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗം ; കെ സുരേന്ദ്രനെതിരെ പരാതി

0
വയനാട് : 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗം...

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും 11 ജില്ലകളിലാണ്...

ഏപ്രിൽ 18നും 19നും 2 ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലർട്ട്

0
തിരുവനന്തപുരം: ഏപ്രിൽ 18, 19 തിയ്യതികളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട...