വൈറ്റില : വൈറ്റില, കുണ്ടന്നൂർ മേല്‍പ്പാലങ്ങള്‍ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാകുന്നത് നാടിന് അഭിമാനമെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ നികുതി പണമുപയോഗിച്ച് നിർമ്മിക്കുന്ന മേൽപ്പാലങ്ങൾ സർക്കാറിന്‍റെ പ്രതിനിധിയെന്ന നിലയിൽ ഉദ്ഘാടനം ചെയ്യാൻ കഴിയുന്നതിൻ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാതയുടെ വികസനത്തിലും നഗരത്തിലെ അഴിയാത്ത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഈ രണ്ട് പാലങ്ങൾ സജ്ജമായതോടെ സാധിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനമന്ത്രി തോമസ് ഐസക്കായിരുന്നു മുഖ്യ അതിഥി.