വൈറ്റില കൊലപാതകം ; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈറ്റില റെയിൽവേ പാളത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതിയായ കൊച്ചി സ്വദേശി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകളും മുറിവുകളുമുണ്ട്. മുറിവുകളിൽ നിന്ന് രക്തം അതിശക്തമായി വാർന്നതും മരണത്തിന് കാരണമായെന്ന് പോലീസ് വ്യക്തമാക്കുന്നു.

കോട്ടയം സ്വദേശിനിയായ സുധ ബേബി (35) ആയിരുന്നു കൊല്ലപ്പെട്ടത്. കേസിൽ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. സുധയും ഷാജിയും കാറിൽ വന്നിറങ്ങുന്നതും പിന്നീട് റെയിൽവേ ട്രാക്കിന് സമീപത്തേക്ക് നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് ഷാജി തനിയെ മടങ്ങുന്നതും, തിരിച്ചു പോകുമ്പോൾ വസ്ത്രങ്ങളിൽ രക്തക്കറ ഉണ്ടായിരുന്നതും പോലീസ് കണ്ടെത്തി.

മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണാണ് കൊല്ലപ്പെട്ടത് സുധയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്. കൊല്ലപ്പെട്ട സുധയും ഷാജിയും തമ്മിൽ മുൻപേ പരിചയമുണ്ടായിരുന്നുവെന്നാണ് നിഗമനം. പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ ചോദ്യം ചെയ്യൽ തുടരുകയാണെന്നും എറണാകുളം സിറ്റി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...