കോഴിക്കോട് ബെവ്‌കോ കൗണ്ടറിൽ നിന്നും മദ്യം മോഷ്ടിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബെവ്‌കോയുടെ സെല്‍ഫ് പ്രീമിയം കൗണ്ടറില്‍ നിന്നും യുവാവ് മദ്യക്കുപ്പി കവർന്നു. 1540 രൂപ വിലവരുന്ന മദ്യക്കുപ്പി ആണ് യുവാവ് മോഷ്ടിച്ചത്. കോഴിക്കോട് മുക്കത്തെ ഔട്ട്‌ലെറ്റിലാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യവും മോഷ്ടിച്ചതെന്ന് കരുതുന്ന യുവാവിന്റെ ഫോട്ടോയും ജീവനക്കാര്‍ പുറത്തുവിട്ടു. കഴിഞ്ഞ 20ാം തീയതി രാത്രി 8.45 ഓടുകൂടിയാണ് മോഷണം നടന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് എണ്ണത്തില്‍ കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തിൽ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹാഷ് കളർ ഷർട്ടും നീല ജീൻസും ധരിച്ച യുവാവ് കൗണ്ടറിന് സമീപം ഏറെ നേരം ചിലവഴിച്ച ശേഷമാണ് മദ്യക്കുപ്പി എടുത്ത് അരയിൽ തിരുകുന്നത് ദൃശ്യങ്ങളിൽ കാണുന്നത്. ഈ ദൃശ്യങ്ങളും യുവാവിന്റെ ഫോട്ടോയും പോലീസ് തിരിച്ചറിയാനായി ജീവനക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നേരിട്ട് മദ്യം തിരഞ്ഞെടുക്കാവുന്ന സെൽഫ് പ്രീമിയം കൗണ്ടറായതിനാൽ പരിശോധനകൾക്ക് ശേഷമാണ് ഉദ്യോഗസ്ഥർ മോഷണം സ്ഥിരീകരിച്ചത്. പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...