എല്‍നക്കും അനൂപിനും വിട ; വടക്കഞ്ചേരി അപകടത്തില്‍ മരിച്ച രണ്ടുപേരുടെ സംസ്കാരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വടക്കഞ്ചേരി അപകടത്തില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മരിച്ച അഞ്ചു വിദ്യാര്‍ത്ഥികളില്‍പ്പെട്ട തിരുവാണിയൂര്‍ ചെമ്മനാട് സ്വദേശി എല്‍ന ജോസിന്റെ സംസ്‌കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. കൊച്ചി കണ്യാട്ട് നിരപ്പ് പള്ളിയിലാണ് സംസ്‌കാരം. വിദേശത്തുള്ള സഹോദരന്‍ എത്താന്‍ വൈകിയതിനാലാണ് എല്‍നയുടെ സംസ്‌കാരം ഇന്നത്തേക്ക് മാറ്റിയത്. അപകടത്തില്‍ മരിച്ച കൊല്ലം വെളിയം സ്വദേശി അനൂപിന്റെ മൃതദേഹവും ഇന്ന് സംസ്‌കരിക്കും. വൈദ്യന്‍ കുന്നിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് 12 നാണ് സംസ്‌കാരം.

കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു അനൂപ്. ചെങ്ങമനാട് ഐടിഐയിലെ പഠനം പൂര്‍ത്തിയാക്കിയ അനൂപ് തുടര്‍പഠനത്തിനായി കോയമ്പത്തൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നും ഊട്ടിയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസും കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം വെച്ച്‌ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒമ്പതുപേരാണ് അപകടത്തില്‍ മരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...