ജീവനക്കാര്‍ ഭക്ഷണം പാഴാക്കിയാല്‍ 100 രൂപ പിഴ ; മുന്നറിയിപ്പുമായി വടക്കാഞ്ചേരി നഗരസഭ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഭക്ഷണം പാഴാക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തി വടക്കാഞ്ചേരി നഗരസഭ. ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. പല ജീവനക്കാരും ഭക്ഷണം കഴിക്കാതെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഭക്ഷണം പാഴാക്കുന്നതിന് പിഴ ഈടാക്കാന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാന്‍ പാടില്ലെന്നും ഓഫീസില്‍ മാത്രമല്ല വീട്ടിലും നിര്‍ദേശം പാലിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഭക്ഷണം പാഴാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 100 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കാനാണ് നിര്‍ദേശം. ഉത്തരവ് നടപ്പാക്കാന്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജരായ കെ ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, തുടങ്ങിയവയും വേപ്പില, മുരിങ്ങായ ചണ്ടി, തുടങ്ങിയവും വിഴുങ്ങാന്‍ സാധിക്കാത്തവ മാത്രമേ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കാവൂ എന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...