വാഗമൺ ലഹരി കേസ് ; സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്ത്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വാഗമൺ ലഹരി നിശാപാർട്ടി കേസിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു. കേസിൽ ഉന്നതർക്ക് പങ്കുണ്ട് അതുകൊണ്ട് തന്നെ ജില്ലയിലെ ഇടത് നേതാക്കളുടെ നിർദേശ പ്രകാരം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉണ്ട്. അതെ സമയം റിസോർട്ട് ഉടമ സിപിഐഎം നേതാവ് ഷാജി കുറ്റിക്കാടനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

മുൻപ് പല തവണ ഇവിടെ നിശാ പാർട്ടി നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നക്ഷത്ര ആമകളെ കൈവശം വെച്ച കേസിലും മ്ലാവിറച്ചി റിസോർട്ടിൽ വിളമ്പിയ കേസിലും ഷാജി കുറ്റിക്കാട് ആരോപണ വിധേയനാണ്. ഇയാളുടെ ഒത്തയാശയോടെയാണ് നിശാപാർട്ടി നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. നിശാപാർട്ടിയെ കുറിച്ച് അറിയില്ലെന്നും ബർത്ത ഡെ പാർട്ടിക്കായി ഓൺലൈൻ വഴിയാണ് റിസോർട്ട് ബുക്ക് ചെയ്യ്തതെന്ന് ഉടമ ഷാജി കുറ്റിക്കാട് പറഞ്ഞു.

അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഷാജിയെ സിപിഐഎംയിൽ നിന്ന് പുറത്താക്കി. വലിയ അളവിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയെന്ന ആദ്യ വിവരത്തിന് വിരുദ്ധമായി അളവ് കുറച്ച് കാണിച്ച് കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നു എന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...