വാളയാർ കേസിലെ പ്രതിയുടെ മരണം കൊലപാതകമെന്ന് സംശയം ; സിബിഐക്ക് പരാതി നല്‍കി പെണ്‍കുട്ടികളുടെ അമ്മ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാര്‍ കേസിലെ പ്രതി കുട്ടി മധു എന്ന എം മധുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ. മധുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി അമ്മ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് മധുവിന്റെ മരണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. ഇത് സംബന്ധിച്ച് അമ്മ സിബിഐക്ക് പരാതി നല്‍കി. കുട്ടി മധുവിന്റെ പക്കലുള്ള ഫോണുകളും രേഖകളും ഉടന്‍ കസ്റ്റഡിയില്‍ എടുക്കണം. നേരത്തെ ആത്മഹത്യ ചെയ്ത പ്രദീപിന്റേയും കുട്ടി മധുവിന്റേയും മരണം സിബിഐ അന്വേഷിക്കണം. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്ത് സംരക്ഷിക്കണമെന്നും കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തടയണമെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ജോലി ചെയ്യുന്ന ആലുവ ഇടത്തലയിലെ ഫാക്ടറിയില്‍ കുട്ടി മധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ നാലാം പ്രതിയാണ് മരിച്ച മധു. സംഭവത്തില്‍ ഫാക്ടറിയിലെ സൈറ്റ് മാനേജരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എടയാര്‍ സിങ്കിലെ നിയാസിനെയാണ് ചോദ്യം ചെയ്യുന്നത്. കമ്പനിയിലെ തകിടുകളും ചെമ്പുകമ്പികളും നേരത്തെ മോഷണം പോയിരുന്നു. ഈ കേസില്‍ മധു പിടിയിലായിരുന്നു. അതേസമയം മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഫാക്ടറിയിലെ സന്ദര്‍ശകരെ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബസ് യാത്രകളിൽ ഉച്ചത്തിലുള്ള സംഗീതത്തിനും ശബ്ദങ്ങൾക്കും വിലക്ക്; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി തമിഴ്‌നാട് സർക്കാർ

0
ചെന്നൈ: സർക്കാർ ബസുകളിൽ യാത്രക്കാർക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന...

സെന്‍സസ് ഒന്നാം ഘട്ട പ്രവര്‍ത്തനം : സംസ്ഥാന തലത്തില്‍ ജില്ലയ്ക്ക് രണ്ടാം സ്ഥാനം

0
പത്തനംതിട്ട : ജനസംഖ്യ കണക്കെടുപ്പിന്റെ ഒന്നാംഘട്ടമായ ഭവനപട്ടികപ്പെടുത്തലും വിവരശേഖരണത്തിലും സംസ്ഥാനതലത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക്...

കനത്ത മഴ ; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
കൽപ്പറ്റ: ശക്തമായ മഴയും ഓറഞ്ച് അലർട്ടും തുടരുന്ന സാഹചര്യത്തിൽ വയനാട്...

രാജ്യത്തെ ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 11 ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കി

0
ഡൽഹി: ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടർന്ന് കേന്ദ്ര റോഡ് ഗതാഗത...