വാളയാർ കേസ് : സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന മാതാപിതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വാളയാർ കേസിൽ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐ നൽകിയ ആറ് കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജി.ഗിരീഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്നാണ് എറണാകുളം പ്രത്യേക സിബിഐ കോടതിക്ക് ഹൈക്കോടതി അവധിക്കാല സിംഗിൾ ബെഞ്ച് നൽകിയ ഇടക്കാല നിർദേശം. മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും സിംഗിൾ ബെഞ്ച് ഇളവ് നൽകിയിരുന്നു. ആറ് കുറ്റപത്രത്തിലും മാതാപിതാക്കളെ പ്രതിചേർത്ത സാഹചര്യം സിബിഐ കോടതിയിൽ വിശദീകരിക്കും.

പ്രതിചേർത്ത സിബിഐ നടപടി ‘ആസൂത്രിതമായ അന്വേഷണ’ത്തിന്റെ ഭാഗമാണ് എന്നാണ് ഹർജിയിൽ മാതാപിതാക്കൾ ഉയർത്തുന്ന പ്രധാന ആക്ഷേപം. പെൺകുട്ടികളുടെ മരണത്തിൽ സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയത് എന്നും, അധികാര ദുർവിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നുമാണ് ഹർജിയിൽ മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ച് തയ്യാറാക്കിയ കുറ്റപത്രം എറണാകുളം പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയിലാണ്. മാതാപിതാക്കളെ പ്രതിചേർത്ത നടപടി ശരിവെച്ച സിബിഐ കോടതി സമൻസ് അയക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില...

0
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട...

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...