വാളയാര്‍ കേസ് ദുരൂഹത നീങ്ങുന്നില്ല , പോലീസിനെതിരെ ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്സോ കോടതി വിധി വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ദുരൂഹമായി പോലീസിന്റെ  മൊഴിയെടുപ്പ്. പോലീസിനെതിരെ പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തി. കേസില്‍ മൊഴിയെടുത്ത പോലീസ് താന്‍ പറഞ്ഞതല്ല എഴുതിയതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേരള പോലീസ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.

തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞദിവസം വനിതാ പോലീസുകാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു. വാളയാര്‍ കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വീഴ്ച തുറന്നു സമ്മതിച്ചത്. കേസില്‍ പുനര്‍വിചാരണ വേണമെന്നും സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായത്.

പാലക്കാട് വനിതാ സെല്ലിലെ രണ്ട് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തത്. മൂത്ത കുട്ടി കൊല്ലപ്പെട്ടു എന്ന് അമ്മ മൊഴി നല്‍കിയപ്പോള്‍ മരിച്ചു എന്നാണ് പോലീസുകാര്‍ മൊഴി രേഖപ്പെടുത്തിയത്. ഇളയ കുട്ടിയുടെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും ഇതുള്‍ക്കൊളളാതെയാണ് തന്റെ വാക്കുകള്‍ എഴുതിയെടുത്തതെന്നും അമ്മ പറയുന്നു. കേസില്‍ തുടരന്വേഷണമോ, പുനര്‍വിചാരണയോ തീരുമാനമാവാത്ത സാഹചര്യത്തില്‍ ഇത്തരം കീഴ്‌വഴക്കം പതിവില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കേസ് വീണ്ടും അട്ടിമറിക്കപ്പെടും എന്നാണ് ആണ് വീട്ടുകാരുടെ ആശങ്ക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...