വാളയാർ : വാളയാർ കേസിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്. വാളയാർ പെൺകുട്ടികളുടെ അമ്മയ്‌ക്കൊപ്പം ഡിഎച്ച്ആർഎം മേധാവി സലീന പ്രക്കാനം, സാമൂഹിക പ്രവർത്തകയും കവയിത്രിയുമായ ബിന്ദു കമലൻ എന്നിവരും തല മുണ്ഡനം ചെയ്തു.
ഇവർക്ക് പിന്തുണയുമായി പാലക്കാട് എം. പി രമ്യ ഹരിദാസ്, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവരും എത്തി. സ്ത്രീ സുരക്ഷ എവിടെയെന്ന് സർക്കാർ മറുപടി പറയട്ടെയെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പതിനാല് ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധിക്കും. ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും അമ്മ വ്യക്തമാക്കി.