ആറന്മുളക്ഷേത്രത്തിലെ ഊട്ടുപുരയ്ക്ക് ബലക്ഷയം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ വടക്കേ ഗോപുരത്തിനോടും ഊട്ടുപുരയോടും ചേർന്നുള്ള മതിൽ ബലക്ഷയത്തിൽ. പ്രധാന വഴിപാടായ വള്ളസദ്യ വഴിപാടിന് ഏഴ് ദിവസംമാത്രം ശേഷിക്കെ ഊട്ടുപുരയുടെ വടക്ക് ഭാഗത്തെ വെട്ടുകൽ കെട്ടിയ ഭാഗങ്ങൾ ഇടിഞ്ഞുതുടങ്ങിയത് കടുത്ത ആശങ്ക ഉയർത്തുന്നു. വടക്കേ ഊട്ടുപുരയിലെ താഴത്തെനിലയിൽ 150 പേർക്കും മുകളിലത്തെ ഊട്ടുപുരയിൽ 300 പേർക്കും വള്ളസദ്യയും വിവാഹസദ്യയും തേച്ചുകുളിസദ്യയും നടത്താനുള്ള സ്ഥലമുണ്ട്. രണ്ടര നൂറ്റാണ്ട് മുമ്പ് നിർമിച്ച ക്ഷേത്രത്തിൽ നാല് നടയിൽകൂടി വെള്ളം ഒഴുകിപ്പോകുവാനുള്ള കല്ലുവെച്ച നിർമിതി നിലവിലുണ്ട്. എന്നാൽ പതിറ്റാണ്ടിലേറെ കാലമായി ഇത് അടഞ്ഞതാണ് മതിലുകൾ തള്ളിപ്പോകാൻ കാരണം.

ക്ഷേത്രമതിലകത്ത് വെള്ളം തിങ്ങിനിൽക്കുന്ന സാഹചര്യം ഉള്ളതിനാൽ ദുർബലമായ പ്രദേശങ്ങളുടെ ഭാഗം തള്ളിപ്പോകും. ഇത്തരത്തിലാണ് 2012-ൽ പടിഞ്ഞാറെഗോപുരം ഇടിഞ്ഞുവീണത്. ഇതേ അവസ്ഥയിലാണ് വടക്കേഗോപുരത്തിന്റെ സമീപത്തെ മതിൽ തകർന്നുവീണതും അത് ഒരുമാസം മുമ്പ് താത്കാലികമായി പുനഃസ്ഥാപിച്ചതും. വള്ളസദ്യ തുടങ്ങുന്ന 21 മുതൽ ഒക്ടോബർ രണ്ട് വരെയുളള ദിവസങ്ങളിൽ തിരുവോണനാളിലും ഉത്രട്ടാതിദിനത്തിലും ഒഴികെ വള്ളസദ്യ വഴിപാടുകൾ നടക്കുന്ന സ്ഥലമാണിത്. ദേവസ്വം ബോർഡിന്റെ മഹാക്ഷേത്രം എന്ന പരിഗണന നൽകാത്തതും ഉപദേശക സമിതികൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്താത്തതും അറ്റകുറ്റപ്പണി വൈകിയതിന് കാരണമാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...