മലപ്പുറത്ത് ട്രെയിൻ ഓടിക്കൊണ്ടിരിക്കെ ട്രാക്കിലേക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ജില്ലയിലെ തുവ്വൂരില്‍ റെയിൽവേ ട്രാക്കിലേക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. നിലമ്പൂർ-ഷൊർണൂർ പാതയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെയാണ് പാതയ്ക്ക് മുകളിലുള്ള സംരക്ഷണ ഭിത്തി തകർന്നു വീണത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ മൂന്ന് മണിക്ക് പുറപ്പെട്ട മെമു ട്രെയിൻ തുവ്വൂർ മേഖലയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

തുവ്വൂർ കമാനം മേൽപാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം ട്രെയിനിന് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. പാണ്ടിക്കാട് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് പോകുന്ന റോഡിനോട് ചേർന്ന് നിർമ്മിച്ച ഭിത്തിയാണ് തകർന്നത്. ട്രെയിൻ കടന്നുപോകുന്ന സമയത്താണ് മണ്ണും കല്ലും താഴേക്ക് പതിച്ചതെങ്കിലും യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. അപകടത്തെത്തുടർന്ന് നിലമ്പൂർ-ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ്

0
കൊച്ചി: എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ...

കര്‍ക്കടകവാവ് ബലിതര്‍പ്പണം : സുരക്ഷ മുന്നറിയിപ്പുമായി ജില്ല ഭരണകൂടം

0
പത്തനംതിട്ട : ഓഗസ്റ്റ് 12 ലെ കര്‍ക്കടകവാവ് ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട്...

ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ പ്രവാഹം

0
തിരവനന്തപുരം: ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ...

കോന്നി ഡിപ്പോയില്‍ ചന്ദനത്തടി ചില്ലറ വില്‍പ്പനയ്ക്ക്

0
പത്തനംതിട്ട : കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വിവിധ ക്ലാസ്സുകളില്‍പ്പെട്ട 50...