തിരുവല്ല കുരിശുകവലയ്ക്ക് സമീപത്തെ ഹെഡ് പോസ്റ്റ് ഓഫീസ്‌ വളപ്പിന്റെ മതിലിടിഞ്ഞു വീണു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുരിശുകവലയ്ക്ക് സമീപത്തെ ഹെഡ് പോസ്റ്റ് ഓഫീസ്‌ വളപ്പിന്റെ മതിലിടിഞ്ഞു വീണു. ഇരുചക്രവാഹന മെക്കാനിക്ക് അത്ഭുതകരമായി രക്ഷപെട്ടു. റോഡിലേക്ക് ചെരിഞ്ഞു നിന്നിരുന്ന അമ്പത് മീറ്ററോളം ഭാഗത്തെ മതിലാണ് വ്യാഴാഴ്ച രാത്രി 7.15ന് വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീണത്. എം.സി റോഡരുകിൽ ഇവിടെ ദീർഘകാലമായി ഇരുചക്രവാഹന വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്തിരുന്ന തിരുവല്ല വെൺപാല ഉപാസന കലവറ വീട്ടിൽ മന്മഥൻ വേണു (56) ആണ് പരിക്കേൽക്കാതെ രക്ഷപെട്ടത്. വർഷോപ്പിലെ സാധസാമഗ്രികളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്ന അലമാരയും ഇരുചക്ര വാഹനങ്ങളും ഉപകരണങ്ങളുമെല്ലാം ഇടിഞ്ഞുവീണ കൽക്കൂമ്പാരങ്ങൾക്ക് അടിയിലായി. കാലപ്പഴക്കത്തെ തുടർന്ന് നിലംപതിച്ച മതിൽ ഹെഡ് പോസ്റ്റ് ഓഫീസ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്ത് റോഡരുകിലായി നിൽക്കുന്ന മരവും റോഡിലേക്ക് ചാഞ്ഞു വൈദ്യുതി കമ്പികളിലും കേബിളുകളിലും തടഞ്ഞു നിൽക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

0
ഡൽഹി: വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു....

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...

ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍

0
തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ ചീഫ് ഇലക്ടറല്‍ ഓഫീസറായി...

സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന്...