ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചർച്ച ആവശ്യം ; കനേഡിയൻ വിദേശകാര്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ : ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ചർച്ച ആവശ്യമാണെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് മെലാനിയുടെ പ്രസ്താവന. ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മെലാനി പറഞ്ഞു. കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ വളരെ ഗൗരവമായാണ് കാണുന്നത്. സ്വകാര്യമായി ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. സ്വകാര്യ നയതന്ത്ര ചർച്ചകളാണ് നല്ലതെന്ന് കരുതുന്നുവെന്നും ജോളി പറഞ്ഞു.

41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ജോളിയുടെ പ്രസ്താവന. ഒക്‌ടോബർ 10നകം നയതന്ത്രജ്ഞരെ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...