വീട്ടിലിരുന്ന് 2000 രൂപ നോട്ട് മാറ്റിയെടുക്കണോ ? ; പുതിയ സേവനം അവതരിപ്പിച്ച് ആമസോൺ പേ , ചെയ്യേണ്ടത് അറിയാം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബാങ്കിൽ പോകാതെ തന്നെ വീട്ടിലിരുന്ന് 2000-ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാൻ സുവർണാവസരം. ആമസോൺ ഉപഭോക്താക്കൾക്കാണ് അവസരമൊരുക്കിയിരിക്കുന്നത്. ആമസോൺ പേയിലെ ‘ക്യാഷ് ലോഡ് അറ്റ് ഡോർസ്‌റ്റെപ്പ്’ എന്ന സേവനം വഴിയാണ് നോട്ട് മാറാവുന്നത്. ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്കായി തങ്ങളുടെ ഉപഭോക്താക്കൾക്ക് 2000 രൂപ നോട്ടുകൾ ഡെലിവറി ഏജന്റുമാർക്ക് കൈമാറാമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. ഈ തുക പിന്നീട് അവരുടെ ആമസോൺ പേ വാലറ്റുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഡെലിവറി ഏജന്റുമാർ വീട്ടിലെത്തി 2000 രൂപ നോട്ടുകൾ ശേഖരിക്കും.

ഈ തുക അവരുടെ ആമസോൺ പേ ബാലൻസ് അക്കൗണ്ടിലേക്ക് ഉടനെ ക്രെഡിറ്റ് ചെയ്യും. 2,000 രൂപയുടെ നോട്ടുകൾ ഉൾപ്പെടെ പ്രതിമാസം 50,000 രൂപ വരെ ആമസോൺ പേ വാലറ്റുകളിലേക്ക് നിക്ഷേപിക്കാവുന്നതാണ്.ക്യാഷ് ലോഡ് അറ്റ് ഡോർസ്‌റ്റെപ്പ് സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾ ആദ്യം ആമസോൺ ആപ്പിൽ വീഡിയോ കെവൈസി പ്രക്രിയ പൂർത്തിയാക്കണം. ശേഷം ആമസോൺ വഴി ക്യാഷ് ഓൺ ഡെലിവറി ഓർഡർ നൽകണം. ഓർഡർ ചെയ്ത സാധനം വിതരണം ചെയ്യുന്നതിനായി ഡെലിവറി ഏജന്റ് എത്തുമ്പോൾ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ നൽകുക.

ഡെലിവറി ഏജന്റ് ഈ നോട്ട് സ്‌കാൻ ചെയ്ത് കഴിയുന്നതോടെ ആമസോൺ പേ അക്കൗണ്ടിൽ ഇത് അപ്‌ഡേറ്റ് ചെയ്യും. ഒരു മിനിറ്റുനുള്ളിൽ ആമസോൺ പേ ബാലൻസിൽ ഒരു യുപിഐ ഹാൻഡിൽ സൃഷ്ടിക്കാനും പേയ്‌മെന്റുകൾ നടത്താനും കഴിയും.ഓൺലൈന് പുറമേ ഓഫ്‌ലൈനായും പേയ്‌മെന്റുകൾ നടത്താൻ ആമസോൺ പേ അക്കൗണ്ടിലെ തുക ഉപയോഗിക്കാവുന്നതാണ്. കടകളിൽ ക്യൂആർ കോഡ് സ്‌കാൻ ചെയ്തുള്ള പേയ്‌മെന്റുകൾക്കും ഉപയോഗിക്കാം. മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനും കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...