Wednesday, July 2, 2025 5:38 am

ഓർഡർ ചെയ്ത ഭക്ഷണം പെട്ടെന്ന് ലഭിക്കണമോ? അധിക നിരക്ക് ഈടാക്കാനുള്ള പ്ലാനുമായി സൊമാറ്റോ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഭക്ഷണം വേഗത്തിൽ ഡെലിവറി ചെയ്യുന്നതിനായി അധിക തുക ഈടാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ ഫീച്ചർ പ്രകാരം ഉപഭോക്താവിന് ഓർഡർ ചെയ്ത ഭക്ഷണം വേഗത്തിൽ ലഭിക്കണമെങ്കിൽ ഫീസ് കൂടുതൽ നൽകണം. സൊമാറ്റോ ഇതുവരെ ഈ സേവനം അവതരിപ്പിച്ചിട്ടില്ല, എന്നാൽ സോമാറ്റോ ഉടൻ തന്നെ ഈ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരുവിൽ ഒരു ഉപഭോക്താവിന് 16-21 മിനിറ്റ് ഡെലിവറിക്ക് 29 രൂപ അധികമായി നൽകാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. സൊമാറ്റോ ഗോൾഡ് അംഗങ്ങളും ഈ അധിക ഫീസിന് വിധേയമാണ്. അധിക കിഴിവുകളും ഓഫറുകളും നൽകുന്ന സൊമാറ്റോ ഗോൾഡ് ഉപഭോക്താക്കൾ പ്ലാറ്റ്‌ഫോം ഫീസും അടയ്ക്കുന്നു.

കഴിഞ്ഞ ദിവസം സൊമാറ്റോ പ്ലാറ്റ്‌ഫോം ചാർജ് 25 ശതമാനം വർധിപ്പിച്ച് ഓർഡറിന് 5 രൂപയാക്കിയിരുന്നു. ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും അഞ്ച് രൂപ ഇനി അധികമായി നൽകേണ്ടി വരും. നേരത്തെ ഒരു ഓർഡറിന് നാല് രൂപയായിരുന്നു. ജനുവരിയിൽ ആണ് പ്ലാറ്റ്ഫോം ഫീസ് ഓർഡറിന് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 2 രൂപ ഉണ്ടായിരുന്ന ഫീസ് 3 രൂപയായി ഉയർത്തുകയായിരുന്നു. ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും. സൊമാറ്റോയുടെ സ്വന്തം ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിന്കിറ്റും ഓരോ ഓർഡറിനും ഹാൻഡ്‌ലിംഗ് ചാർജായി കുറഞ്ഞത് 2 രൂപ ഈടാക്കുന്നുണ്ട്. സൊമാറ്റോയ്ക്ക് പ്രതിദിനം 20 മുതൽ 22 ലക്ഷം വരെ ഓർഡറുകൾ ലഭിക്കുന്നുണ്ട്. അതായത് ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസ് ഒരു രൂപ വീതം വർധിപ്പിച്ചാൽ കമ്പനിക്ക് ദിവസവും 20 ലക്ഷം രൂപ അധികം ലഭിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...