വഖഫ് ഭേദഗതി​ നിയമം ; ബിഹാറിൽ ഐപിഎസ് ഉദ്യോഗസ്ഥൻ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

പട്ന : വഖഫ് ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ. ബിഹാറിലെ സിതാമർഹിയിൽ നിന്നുമുള്ള നൂറുൽ ഹുദയാണ് രാജിവെച്ചത്. 1995 ഐപിഎസ് ബാച്ച് അംഗമാണ്. വിരമിക്കലിന് അഞ്ച് വർഷം ബാക്കിയിരിക്കെയാണ് ഇദ്ദേഹത്തിന്റെ രാജി. നീണ്ട 28 വർഷത്തെ പോലീസ് ജീവിതം മതിയാക്കിയതിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ചുവടുവക്കുകയും ചെയ്തു. മുൻ മന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ മുകേഷ് സഹ്നിയുടെ വികശീൽ ഇൻസാൻ പാർട്ടിയിലാണ് അംഗത്വമെടുത്തത്. 1995ൽ ഐപിഎസിൽ ചേർന്ന നൂറുൽ ഹുദ ധൻബാദ്, ഡൽഹി, അസൻസോൾ തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഓഫീസറാണ്. റെയിൽവേ സുരക്ഷാ, നക്സൽ കൺട്രോൾ തുടങ്ങിയ മേഖലകളിൽ ഇദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. കർമനിരതമായ ജീവിതത്തിൽ രണ്ട് വിശിഷ്ട സേവന മെഡലും രണ്ട് ഡയറക്ടർ ജനറൽ ചക്രയും നേടിയിട്ടുണ്ട്. സർവീസ് കാലയളവിൽ തന്റെ നാട്ടിലെ മുന്നൂറോളം വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി വന്നിരുന്ന നൂറുൽ ഹുദ മികച്ച സാമൂഹിക പ്രവർത്തകൻ കൂടിയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ...

ആന്റിവെനം ലഭിച്ചില്ല ; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു

0
മലപ്പുറം : പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ...

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...