ദുബായ്: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലെ ഏറ്റുമുട്ടൽ വർധിച്ചതോടെ വീണ്ടും യുദ്ധസമാന സാഹചര്യം. ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. തൊട്ടുപിന്നാലെ, ഒമാൻ തീരത്ത് ടാങ്കർ ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ ആക്രമണം കനപ്പിച്ചതോടെ അബുദാബിയിലെ യുഎസ് എംബസിയും ദുബായിലെ യുഎസ് കോൺസുലേറ്റും സേവനങ്ങൾ തത്കാലം നിർത്തി. ഹൂതികളിൽ നിന്ന് ആക്രമണം നേരിട്ടതായി സൗദി പ്രതിരോധ സേനയും അറിയിച്ചു. ഇറാഖിലും ആക്രമണം റിപ്പോർട്ട് ചെയ്തു. ഇറാൻ വിരുദ്ധ കുർദിസ്ഥാനിലാണ് ആക്രമണമുണ്ടായത്. ടാങ്കർ ആക്രമണത്തെ അപലപിച്ച് യുഎഇയും രംഗത്തെത്തി. എന്നാൽ, അമേരിക്കയുടെ എം ക്യു 1 ഡ്രോൺ വീഴ്ത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ബഹ്‌റൈനിലും മുന്നറിയിപ്പ് നൽകി. സ്ഥിതി വിലയിരുത്തുന്നു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























