റാന്നി : സ്‌കൂളിലേക്ക് കുടിവെള്ള സംഭരിക്കുന്നതിനായ് വാട്ടര്‍ ടാങ്ക് നല്‍കി. ഓണറേറിയം ഉപയോഗിച്ച് വാർഡ് അംഗം അജിത്ത് ഏണസ്റ്റ് ആണ് കരികുളം മുണ്ടിയാന്ത്ര ഗവ.എൽ പി സ്‌കൂളിലേക്ക് വാട്ടര്‍ ടാങ്ക് വാങ്ങി നല്‍കിയത്. മുണ്ടിയാന്തറയിൽ സ്ഥിതി ചെയ്തിരുന്ന വാട്ടർ അതോറിറ്റിയുടെ പഴയ ശുദ്ധജല പദ്ധതിയിൽ നിന്നായിരുന്നു 3 മാസം മുൻപ് വരെ സ്‌കൂളിലേക്ക് വെള്ളം ലഭിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ പഴയ പദ്ധതി നിർത്തലാക്കുകയും മേജർ കുടിവെള്ള പദ്ധതിയിലേക്ക് പൈപ്പ് കണക്ഷൻ മാറ്റുകയും ചെയ്തതോടെ എല്ലാ ദിവസവും വെള്ളം ലഭിച്ചുകൊണ്ടിരുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി മാറി. അതിനാൽ വെള്ളം ശേഖരിച്ചുവെക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഏറെ പ്രയാസം അനുഭവിക്കുപ്പെട്ടിരിന്നു. സ്‌കൂൾ അധികൃതർ പഞ്ചായത്ത് അംഗത്തെ വിവരം ധരിപ്പിക്കുകയും തുടര്‍ന്ന് തന്റെ ഈ മാസത്തെ ഓണറേറിയത്തിൽ നിന്നും വാട്ടർ ടാങ്ക് വാങ്ങി നൽകാമെന്നും വാക്ക് നൽകുകയും ആയിരുന്നു. പ്രധാനാധ്യാപിക ബി.ലളിതാംബിക വാട്ടര്‍ ടാങ്ക് ഏറ്റുവാങ്ങി. അധ്യാപകരായ എസ്.അനീഷ്, ഷീബ തോമസ്, സന്ധ്യാ സന്തോഷ് എന്നിവർ പ്രസംഗിച്ചു.