മുന്നറിയിപ്പ് പിൻവലിച്ചു ; നേരിയ മഴയ്ക്ക് മാത്രം സാധ്യത, കടലിൽ പോകരുത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഞ്ചുജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പ് പിന്‍വലിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ വടക്കന്‍ കേരളത്തിലെ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചത്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.

വരുംമണിക്കൂറുകളില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് ഉള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് നേരിയ മഴ പ്രവചിക്കുന്നത്. അതേസമയം കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടപ്പാതകളില്‍ കിയോസ്‌ക് പാടില്ല , കാല്‍നടക്കാര്‍ക്കുള്ള സ്ഥലം കയ്യേറാനാവില്ല’ ; ഹൈക്കോടതി

0
കൊച്ചി: നടപ്പാതകളിൽ വാണിജ്യ ആവശ്യങ്ങൾക്കായി കിയോസ്‌കുകൾ സ്ഥാപിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. നടക്കാനുള്ള...

എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്

0
തിരുവനന്തപുരം: എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ്...

ശബരിമല സ്വർണ്ണക്കൊള്ളയിൽ തനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലമെന്ന് ദേവസ്വം ബോർഡ് അംഗം...

0
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ തനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലമെന്ന്...

 മദ്യം വീര്യം കുറഞ്ഞതായാലും കൂടിയത് ആയാലും പ്രശ്നം തന്നെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
മലപ്പുറം: മദ്യം വീര്യം കുറഞ്ഞതായാലും കൂടിയത് ആയാലും പ്രശ്നം തന്നെയെന്ന് പാണക്കാട് സാദിഖലി...