Monday, December 16, 2024 9:56 pm

റിസർവ് ബാങ്കിന്റെയും സെബിയുടെയും മുന്നറിയിപ്പുകൾ NCD കളുടെ പരസ്യങ്ങളിൽ ; ഒരിക്കല്‍ ഈ നിബന്ധനകള്‍ വായിച്ചാല്‍പ്പിന്നെ ആരും NCD യില്‍ പണം നിക്ഷേപിക്കില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : NCD എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കടപ്പത്രങ്ങൾ വഴി നിക്ഷേപകരുടെ പോക്കറ്റടിക്കുന്ന NBFC കളുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. കോടികൾ മുടക്കി മുന്തിയ താരങ്ങളെ വെച്ച് പരസ്യം ചെയ്താണ് ഇക്കൂട്ടർ നിക്ഷേപകരെ ചാക്കിലാക്കുന്നത്. നല്ല നിലയിൽ
പ്രവർത്തിക്കുന്ന ചുരുക്കം ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഒഴിച്ചു നിർത്തിയാൽ പലരുടെയും ലക്ഷ്യം നിക്ഷേപകരെ കൊള്ളയടിക്കുകയെന്നതു തന്നെയാണ്. ചോര കുടിക്കാൻ വെമ്പുന്ന ചെന്നാക്കളെപ്പോലെയാണ് പലരുടെയും നടപടി. യാതൊരു ഗ്യാരണ്ടിയുമില്ലാത്ത കടപ്പത്രങ്ങൾ വന്‍ വാഗ്ദാനങ്ങളോടെയാണ് പലരും നിക്ഷേപകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. പലരും ഇവരുടെ വാഗ്ദാനങ്ങളില്‍ കുരുങ്ങി ലക്ഷങ്ങള്‍ നിക്ഷേപിക്കുന്നു. അവസാനം പലിശയും മുതലും നഷ്ടപ്പെട്ട് വിലപിക്കുകയാണ് പലരും.

റിസർവ് ബാങ്കിന്റെയും സെബിയുടെയും മുന്നറിയിപ്പുകൾ NCD കളുടെ പരസ്യങ്ങളിൽ ഒളിപ്പിച്ചു വെച്ചാണ് ഇവർ നിക്ഷേപകരെ കബളിപ്പിക്കുന്നത്. RBl ക്കോ SEBl ക്കോ NCD കളുടെ കാര്യത്തിൽ ഉത്തരവാദിത്വമില്ലെന്ന വിവരം കമ്പനികൾ അവരുടെ പരസ്യത്തിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരും വായിക്കരുതെന്ന ഉദ്ദേശത്തിൽ വളരെ ചെറിയ അക്ഷരത്തിലാണെന്നു മാത്രം. നിക്ഷേപകരെ കബളിപ്പിക്കാനും തങ്ങള്‍ക്ക് രക്ഷപെടാനുമുള്ള എല്ലാ നിയമങ്ങളും നിബന്ധനകളും പരസ്യത്തില്‍ ഇവര്‍ ഉള്‍പ്പെടുത്തും. റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇത് പ്രസിദ്ധീകരിക്കുന്നതെങ്കിലും മനുഷ്യരുടെ നഗ്ന നേത്രങ്ങള്‍ കൊണ്ടോ ലെന്‍സ്‌ ഉപയോഗിച്ചോ ഇത് വായിക്കുവാന്‍ കഴിയില്ല. ലക്ഷങ്ങളും കോടികളും NCD  യിലൂടെ നിക്ഷേപിക്കുന്നവര്‍ ആരും ഈ നിബന്ധനകള്‍ വായിക്കുവാന്‍ ശ്രമിക്കാറുമില്ല. എന്നാല്‍ ഒരിക്കല്‍ ഈ നിബന്ധനകള്‍ വായിക്കുന്ന ഒരാളും പിന്നീട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന കടപ്പത്രങ്ങളില്‍ പണം നിക്ഷേപിക്കുവാന്‍ തയ്യാറാകില്ല.

കമ്പനിയുടെ ലാഭനഷ്ടങ്ങൾക്ക് അനുസരിച്ചായിരിക്കും NCD യുടെ പണം നിക്ഷേപകന് തിരികെ ലഭിക്കുക എന്ന്  കമ്പനികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി നഷ്ടത്തിലായാൽ നിക്ഷേപകന്റെ പണം നഷ്ടമാകാനാണ് സാധ്യത. കൃത്യമായി പറഞ്ഞാൽ NCD കൾ വഴി നിക്ഷേപിക്കുന്ന പണത്തിന്റെ ഉത്തരവാദിത്വം നിക്ഷേപകന് മാത്രമായിരിക്കും. ഒരു ഭാഗ്യപരീക്ഷമെന്ന് ഇതിനെ വിശേഷിപ്പിക്കാം. സ്വന്തം കമ്പനിയിൽ മുക്കുപണ്ടം പണയം വെച്ച് നിക്ഷേപകരുടെ പണം കമ്പനിക്ക് പുറത്തേക്ക് കടത്തുന്നവർ ഇന്ന് കൂടി വരികയാണ്. ടൺ കണക്കിന് മുക്കുപണ്ടങ്ങളാണ് ഇന്ന് പല NBFC കളുടെയും ബ്രാഞ്ചുകളിൽ പണയപ്പണ്ടമായി ഇരിക്കുന്നത്. സ്വണ്ണപ്പണയം പെരുപ്പിച്ച് കാണിച്ച് റേറ്റിംഗ് കൂട്ടാനും നിക്ഷേപം കമ്പനിക്ക് പുറത്തേക്ക് കടത്താനുമാണ് ഇവർ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.

പല കമ്പനികളും ഇറക്കുന്ന NCD കളുടെയും ഗ്യാരണ്ടി ഈ മുക്കുപണ്ടങ്ങളാണ്. ഇത്തരത്തിലുള്ള മുക്കുപണ്ട പണയങ്ങൾ കാണിച്ചാണ് പല NBFC കളും ഷെഡ്യൂൾഡ് ബാങ്കിൽ നിന്ന് ലോണെടുക്കുന്നതും റേറ്റിംഗ് കൂട്ടി NCD കൾ ഇറക്കുന്നതും. മാത്രമല്ല ചില NBFC കൾ ഇത്തരം മുക്കുപണ്ടങ്ങൾ ലേലം ചെയ്യുന്ന സ്വർണ്ണത്തിൽ ചേർത്ത്, ലേലം കൊള്ളുന്ന സ്വര്‍ണ്ണപണിക്കാരെ കബളിപ്പിക്കുന്നതായും പരാതി ഉയരുന്നുണ്ട്. >>> തുടരും … സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ കയറാം….https://pathanamthittamedia.com/category/financial-scams

നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയിരുന്ന പ്രതി അറസ്റ്റിൽ....

തിരുവല്ല താലൂക്ക് അദാലത്ത് ; തീര്‍പ്പാക്കിയത് 78 ശതമാനം പരാതികളും

0
പത്തനംതിട്ട : തിരുവല്ല താലൂക്ക് അദാലത്തിന്റെ വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന്...

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ജയശ്രീ മനോജ്, വൈസ് പ്രസിഡന്റായി...

ഛത്തീസ്ഗഢിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു

0
റായ്പൂർ : ഛത്തീസ്ഗഢിലെ ബലോഡ് ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറ്...