ജെനീഷ് കുമാറിന്റെ കോന്നി മെഡിക്കല്‍ കോളേജിലും വീണാ ജോര്‍ജ്ജിന്റെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സ മോശമോ ..? അപകടത്തില്‍പ്പെട്ട ജില്ലാ കളക്ടറെ പ്രവേശിപ്പിച്ചത് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍….

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടത് കോന്നിയില്‍ ടൌണിന് തൊട്ടടുത്ത്‌ ആയിരുന്നുവെങ്കിലും കാറില്‍ ഉണ്ടായിരുന്ന കളക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വീണാ ജോര്‍ജ്ജിന്റെ പത്തനംതിട്ട ജനറല്‍ ആശുപത്രയിലും ചികിത്സ ഒഴിവാക്കി. മാസത്തില്‍ രണ്ടും മൂന്നും ഉത്ഘാടന മാമാങ്കങ്ങള്‍ അരങ്ങേറുന്ന എം.എല്‍.എ കെ.യു ജെനീഷ് കുമാറിന്റെ കോന്നി മെഡിക്കല്‍ കോളജിലേക്ക് കേവലം 5.4 കിലോമീറ്റര്‍ മാത്രമാണ് ദൂരം. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുവാന്‍ ഇവിടേയ്ക്ക് കൊണ്ടുപോയില്ല. കോന്നി മെഡിക്കല്‍ കോളേജിന്റെ ശോച്യാവസ്ഥയാണ് ഇത് വ്യക്തമാക്കുന്നത്.

ആരോഗ്യ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമെന്ന് നാഴികക്ക് നാല്‍പ്പതുവട്ടം പറഞ്ഞ് കേരളത്തെ നമ്പര്‍ വണ്‍ നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്ന് അവകാശപ്പെടുന്ന ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ മെഡിക്കല്‍ കോളേജിലോ പത്തനംതിട്ട നഗരത്തിലെ ജനറല്‍ ആശുപത്രിയിലോ ചികിത്സ തേടാതിരുന്നത് ഏറെ സംശയകരമാണ്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ മന്ത്രിക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ തെല്ലും വിശ്വാസമില്ലെന്ന് ജനങ്ങള്‍ക്ക്‌ ബോധ്യമായ നടപടിയായിരുന്നു ഇത്. സാധാരണ ജനങ്ങള്‍ക്ക്‌ പരീക്ഷണവസ്തുവാകാന്‍ വേണ്ടിയാണോ ഈ ആശുപത്രികള്‍ എന്ന് ജനങ്ങള്‍ ചോദിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല.

കോന്നി മണ്ഡലത്തിലെ കൂടല്‍ രാക്ഷസന്‍ പാറയില്‍ ഔദ്യോഗിക പരിപാടി കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് മടങ്ങിയ കളക്ടറുടെ വാഹനമാണ് കോന്നിയില്‍ അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന കൊല്ലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം കളക്ടറുടെ കാറില്‍ ഇടിക്കുകയായിരുന്നു. കൊല്ലം സ്വദേശികളുടെ വാഹനം കളക്ടറുടെ വാഹനത്തിനു നേരെ വരുന്നത് കണ്ട് പരമാവധി ഒഴിഞ്ഞുമാറാന്‍ കളക്ടറുടെ ഡ്രൈവര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതിനിടയില്‍ അപകടം നടക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കളക്ടറുടെ കാര്‍ തലകീഴായി മറിഞ്ഞു. ഇന്ന് വൈകിട്ട് 3.15 ഓടെ ആയിരുന്നു അപകടം നടന്നത്. ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ ഐ.എ.എസ്, ഡ്രൈവര്‍ കുഞ്ഞുമോന്‍, ഗണ്‍മാന്‍ മനോജ്‌ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഒരു കുഞ്ഞ് അടക്കം മൂന്ന് പേരായിരുന്നു എതിരെ വന്ന കൊല്ലം സ്വദേശികളുടെ കാറില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് വാഹനത്തിന്റെ ഡോറുകള്‍ ലോക്ക് ആയതിനെ തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടെ ക്രയിന്‍ എത്തിച്ചാണ് വാഹനം റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...