വികസന സെമിനാര്‍ യോഗം നാളെ (ജനുവരി 24)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കരട് ജില്ലാ പദ്ധതിയിലെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്ത് ജില്ലാ പദ്ധതി അന്തിമമാക്കാനുളള വികസന സെമിനാര്‍ യോഗം നാളെ ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, നിയസമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, മിഷനുകളുടെയും മറ്റു വികസന ഏജന്‍സികളുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍, നബാര്‍ഡ് ജനറല്‍ ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, സംരംഭകര്‍, ഗവേഷണ-വികസന സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.

വിവിധ വിഷയമേഖല ഉപസമിതികളുടെ കണ്‍വീനര്‍മാരും ജില്ലാതല ഉദ്യോഗസ്ഥരും കരട് അധ്യായങ്ങളിലെ വികസന കാഴ്ചപ്പാട്, നിര്‍ദേശം എന്നിവ അവതരിപ്പിക്കും. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയുടെ സമഗ്ര വികസനത്തിനായി ജില്ലാ പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ...

സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

0
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ)...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...