വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ? : മന്ത്രി കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ. ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെയാണ് വരിക. ബില്ല് പാസായാൽ നടപ്പാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചതെന്നും വീര്യം കൂടിയതിന് കുറച്ചിട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം കേരളത്തിൽ എത്തിയിട്ടില്ല. സർക്കാരിന്റെ ഉദ്ദേശം സദുദ്ദേശപരമാണ്. പ്രതിപക്ഷം ദുരുദ്ദേശത്തിൽ കാണുന്നത് ദർഭാഗ്യകരമാണെന്നും സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇല്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്വർണ മോഷണക്കേസിൽ എസ്ഐടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.

സ്വർണ കൊള്ളയെ കുറിച്ച് ആക്ഷേപിക്കുന്ന ചിലരോട് അയോധ്യയുടെത് എന്താണ് സ്ഥിതി എന്നാണ് ചോദിക്കാനുള്ളത്. അവർ പറയുന്നതിന്റെ വികാരം ഉൾക്കൊള്ളുന്നു. ഇതുപോലെ ഭക്തജനങ്ങൾ അയോധ്യയിലും ഉണ്ടല്ലോ. എന്തുകൊണ്ട് അയോധ്യയിലെ സ്വർണ്ണം കട്ടു എന്നത് കൂടി പറയണമെന്നും മുരളീധരൻ പറഞ്ഞു. പകർച്ചവ്യാധി വ്യാപനം നിലവിൽ നിയന്ത്രണ വിധേയമാണ്. ഷിഗെല്ല റിപ്പോർട്ട് ചെയ്യുന്നത് കുറയുന്നു. മരണങ്ങൾ മൂന്നാലു ദിവസമായി ഉണ്ടായിട്ടില്ല. ഡെങ്കിപ്പനിയും നിയന്ത്രണ വിധേയം. മഴ കനത്താൽ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അപകടം. ബോധവൽക്കരണത്തിന്റെ ഭാഗമായി മറ്റന്നാൾ തിരുവനന്തപുരത്ത് മന്ത്രിമാരുടെ സംയുക്ത പ്രതിജ്ഞ പരിപാടി നടത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...