കൂത്താട്ടുകുളം സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപികക്കും നേരെ കടന്നൽ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കും അധ്യാപികക്കും നേരെ കടന്നൽ ആക്രമണം. ഇന്നലെ വൈകുന്നേരം 3.30നാണ് സംഭവം. സ്കൂളിന് സമീപത്തെ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് കടന്നലിന്‍റെ ആക്രമണം ഉണ്ടായത്. വിദ്യാർഥികളുടെ മുഖത്തും കൈകാലുകളിലും കടന്നലിന്‍റെ കുത്ത് ഏറ്റിട്ടുണ്ട്. കൃത്യസമയത്തുള്ള അധ്യാപകരുടെ ഇടപെടൽ മൂലം കൂടുതൽ വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗ്രൗണ്ടിന്‍റെ ഭാഗത്തുനിന്നും കൂട്ടമായി എത്തിയ കടന്നൽ ക്ലാസ് റൂം പരിസരത്തേക്ക് എത്തിയെങ്കിലും വിദ്യാർഥികൾ ക്ലാസ് റൂമുകളിൽ അഭയം തേടിയതോടെ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി. യുപി വിഭാഗത്തിലെ 5,6,7 ക്ലാസുകളിലെ 25 വിദ്യാർഥികൾക്കാണ് കടന്നൽ കുത്തേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ് 20 വിദ്യാർഥികളും ഒരു അധ്യാപികയും കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ഗ്രൗണ്ടിന് സമീപത്തെ മരങ്ങളിൽ നിന്നും കടന്നൽ എത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി കടന്നലിന്‍റെ ഉറവിടം കണ്ടെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...