Saturday, May 4, 2024 3:27 pm

വാ​ഹ​ന​ത്തി​ല്‍ മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ആ​റ്റി​ങ്ങ​ല്‍: വാ​ഹ​ന​ത്തി​ല്‍ മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടി ന​ഗ​ര​സ​ഭ​യും നാ​ട്ടു​കാ​രും. കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​ക്ക് സ​മീ​പ​ത്ത് തോ​പ്പി​ല്‍ ഇ​ട​വ​ഴി​യി​ലെ പു​ര​യി​ട​ത്തി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ത​ള്ളാ​ന്‍ ശ്ര​മം ന​ട​ന്ന​ത്. മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ​വ​രെ​യും വാ​ഹ​ന​ത്തെ​യും നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​മാ​യി​രു​ന്ന​തി​നാ​ല്‍ രാ​ത്രി​യി​ലും വെ​ളു​പ്പി​നു​മൊ​ക്കെ ഇ​വി​ടെ മാ​ലി​ന്യം കൊ​ണ്ടു​ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ നി​ര്‍​ദേ​ശാ​നു​സ​ര​ണം പ്ര​ദേ​ശ​ത്ത് നാ​ട്ടു​കാ​രു​ടെ നി​രീ​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 20ഓ​ളം ചാ​ക്കു​ക​ളി​ല്‍ നി​റ​ച്ച മാ​ലി​ന്യം മി​നി​ലോ​റി​യി​ല്‍ കൊ​ണ്ടു​വ​ന്ന് ത​ള്ളാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നാ​ട്ടു​കാ​ര്‍ വാ​ഹ​നം ത​ട​ഞ്ഞി​ട്ട​ത്. തു​ട​ര്‍​ന്ന് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജി. ​ശ​ങ്ക​ര്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​രെ​ത്തെ​ത്തി ഡ്രൈ​വ​റെ​യും വാ​ഹ​ന​ത്തെ​യും പി​ടി​കൂ​ടു​ക​യും ചെ​യ്തു.ന​ഗ​ര​സ​ഭ പ​രി​ധി​ക്ക് വെ​ളി​യി​ലെ പാ​ല​മൂ​ട് എ​ന്ന സ്ഥ​ല​ത്തു​ള്ള രാ​ജേ​ഷ് എ​ന്ന വ്യ​ക്തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ചാ​ക്കു​കെ​ട്ടു​ക​ള്‍ ഇ​വി​ടെ ത​ള്ളാ​ന്‍ എ​ത്തി​യ​തെ​ന്ന് ഡ്രൈ​വ​ര്‍ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​നോ​ട് പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം പി​ഴ ഈ​ടാ​ക്കി​യ​ശേ​ഷം തു​ട​ര്‍ നി​യ​മ​ന​ട​പ​ടി​ക്കാ​യി പോ​ലീ​സി​ന്​ കൈ​മാ​റു​മെ​ന്നും ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍ വൈ​സ​ര്‍ ബി. ​അ​ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു. 30ല്‍ ​അ​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​ത്. അ​റ​വ്- കോ​ഴി മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ നി​ര​ന്ത​രം ഇ​വി​ടെ​കൊ​ണ്ടു​വ​ന്നു ത​ള്ളു​ക​യാ​ണ്.

മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നും പ​രി​പാ​ല​ന​ത്തി​നും നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ളു​ള്ള പ​ട്ട​ണം കൂ​ടി​യാ​ണ് ആ​റ്റി​ങ്ങ​ല്‍. 2018 മു​ത​ല്‍ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മാ​ലി​ന്യം പൊ​തു​നി​ര​ത്തി​ല്‍ വ​ലി​ച്ചെ​റി​യു​ന്ന​തും വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ട് ത​ള്ളി​യ​തു​മാ​യ വി​വി​ധ കേ​സു​ക​ളി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ​യോ​ളം പി​ഴ ചു​മ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​എ​സ്. മ​നോ​ജ്, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ഷെ​ന്‍​സി, മു​ബാ​റ​ക്ക് ഇ​സ്മാ​യി​ല്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്കുള്ള പാർക്കിങ്ങ് ; പുതിയ വ്യവസ്ഥകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

0
ദോഹ: ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച പാർക്കിങ്ങ് ഇടങ്ങൾ അനുവദിക്കുന്നതിന് പുതിയ വ്യവസ്ഥകളുമായി ഖത്തർ...

നങ്ങ്യാർകുളങ്ങര – തൃക്കുന്നപ്പുഴ റോഡില്‍ ഓടയുടെ തകർന്ന മേൽമൂടി അപകടക്കെണിയാകുന്നു

0
പള്ളിപ്പാട് : ഓടയുടെ മേൽമൂടി തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പുതിയ മേൽമൂടി...

വീണ്ടും അന്വേഷണമെന്ന് ഉറപ്പ് : നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത്...

0
ഹൈദരാബാദ്: മകന്റെ മരണവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന്...

പുഞ്ചക്കൊയ്ത്ത് അവസാനഘട്ടമെത്തിയിട്ടും നെല്ലുസംഭരണം കാര്യക്ഷമമാക്കാതെ സപ്ലൈകോ

0
ചെങ്ങന്നൂർ : പുഞ്ചക്കൊയ്ത്ത് അവസാനഘട്ടമെത്തിയിട്ടും നെല്ലുസംഭരണം കാര്യക്ഷമമാക്കാതെ സപ്ലൈകോ. കർഷകർ ആവശ്യപ്പെടുന്ന...