മാലിന്യം കടത്താന്‍ മില്‍മയുടെ മുദ്ര പതിച്ച വാഹനം ; രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : മില്‍മ പാല്‍ വിതരണം ചെയ്യുന്ന വാഹനം ഉപയോഗിച്ച്‌ മാലിന്യം കടത്തുന്ന അന്യസംസ്ഥാന തൊഴിലാളി ഉള്‍പ്പെട്ട രണ്ടംഗ സംഘത്തെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. മില്‍മയുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ വാനും കസ്റ്റഡിയിലെടുത്തു. ചവറ തെക്കുഭാഗം സ്വദേശി അസ്‌ലമും (23) പശ്ചിമബംഗാള്‍ സ്വദേശിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ ഭരണിക്കാവില്‍വെച്ചാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

വാന്‍ കടന്നുപോയപ്പോള്‍ ദുര്‍ഗന്ധം വമിച്ചതാണ് പിടികൂടുന്നതിന് ഏറെ സഹായമായത്. പിടികൂടുമ്പോള്‍ വാഹനം നിറയെ ചാക്കുകളിലാക്കിയ ഇറച്ചിക്കോഴികളുടെ അവശിഷ്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. വാഹനം സ്റ്റേഷനിലെത്തിച്ചു. ദുര്‍ഗന്ധം അസഹനീയമായതോടെ മാലിന്യം നീക്കംചെയുകയുണ്ടായി. വാഹനത്തിന്റെ മുന്നിലും പിന്നിലും മില്‍മയുടെ ചിഹ്നവും പേരും ഓണ്‍ ഡ്യൂട്ടി എന്നും എഴുതിയിട്ടുണ്ട്. അതിനാല്‍ പലപ്പോഴും പിടികൂടാതെ രക്ഷപ്പെടുകയായിരുന്നു. ശാസ്താംകോട്ട സി.ഐ. അനൂപ്, എസ്.ഐ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്.

കഴിഞ്ഞ രണ്ടാഴ്ചയായി ചവറ, അടൂര്‍ റോഡിന്റെ വശങ്ങളില്‍ ചാക്കുകളില്‍ക്കെട്ടിയ നിലയില്‍ കോഴിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളുകയായിരുന്നു ഉണ്ടായത്. ഇവ ചീഞ്ഞ് ദുര്‍ഗന്ധം വമിച്ചിരുന്നു.

പകര്‍ച്ചവ്യാധി സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധവും ശക്തമായിരുന്നു. പിടിയിലായവര്‍ ഇറച്ചിവില്‍പ്പന കേന്ദ്രങ്ങളില്‍നിന്ന്‌ മാലിന്യങ്ങള്‍ ശേഖരിച്ച്‌ സംസ്കരിക്കുന്നതിന് കരാര്‍ ഏറ്റെടുത്തിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...