കൊച്ചിയില്‍ മാലിന്യം തളളിയത് ചോദ്യം ചെയ്തയാളെ കാറിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കൊച്ചിയില്‍ മാലിന്യം തളളിയത് ചോദ്യം ചെയ്തയാളെ കാറിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി. കൊച്ചി കോര്‍പറേഷന്‍ കൗണ്‍‌സിലര്‍ സുജയുടെ ഭര്‍ത്താവ് ലോനപ്പന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ട കൗണ്‍സിലര്‍ സുജയുടെ ഭര്‍ത്താവ് ലോനപ്പന്‍ കാറിലുണ്ടായിരുന്നവരെ തടഞ്ഞു. മാലിന്യം ഇവിടെ നിക്ഷേപിക്കരുതെന്നും തിരികെ എടുത്ത് കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് ലോനപ്പന്‍ പറയുന്നു.

ഈ ഭാഗത്ത് മാലിന്യം തള്ളുന്നത് പതിവാണെന്നും പരാതിയുണ്ട്. കടവന്ത്ര ജനത റോഡില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കൗണ്‍സിലര്‍ സുജ ആവശ്യപ്പെട്ടു. കാറിന്‍റെ  ഉടമയെ കണ്ടെത്തിയെങ്കിലും കാര്‍ ഓടിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം ശേഖരിച്ച്‌ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...