ചുവന്ന മുണ്ടു വീശി ട്രെയിന്‍ നിര്‍ത്തിച്ച കുട്ടികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരൂര്‍ : ചുവന്ന മുണ്ടു വീശി ട്രെയിന്‍ നിര്‍ത്തിച്ച കുട്ടികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരാണ് പിടിയിലായത്. തിരൂര്‍ റെയില്‍വേസ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. കുളത്തില്‍ കുളിക്കാന്‍ പോയ കുട്ടികളിലൊരാള്‍ ഉടുത്ത ചുവന്ന മുണ്ടു വീശി ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. തുമരക്കാവ് വെച്ച്‌ കോയമ്പത്തൂര്‍ – മംഗലാപുരം എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍ കുട്ടി ഉടുത്ത ചുവന്ന മുണ്ടഴിച്ച്‌ പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. അപകടസാദ്ധ്യത സംശയിച്ച്‌ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടിനിര്‍ത്തുകയും ചെയ്തു. ഇതോടെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.

അഞ്ച് മിനിറ്റോളം ട്രെയിന്‍ ഇവിടെ നിര്‍ത്തിയിട്ടു. വിവരം സ്റ്റേഷന്‍മാസ്റ്ററെയും, റെയില്‍വേ സുരക്ഷാസേനയെയും അറിയിക്കുകയും ചെയ്തു. റെയില്‍വേ സുരക്ഷാസേന എസ്.ഐ എം.പി ഷിനോജ്, എ.എസ്.ഐ വി.എസ് പ്രമോദ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളാണ് സംഭവത്തിന് പിന്നിലെന്ന് മനസിലായത്. കുട്ടികള്‍ ദുരദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കേസെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...