ഭീകരതയിൽ പടുത്തുയർത്തുന്ന സാമ്രാജ്യങ്ങൾ അധികകാലം നിലനിൽക്കില്ല : പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭീകരത അടിസ്ഥാനമാക്കി പടുത്തുയർത്തുന്ന ഒരു സാമ്രാജ്യവും ദീർഘകാലം നിലനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമർത്താൻ ഇവർക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

‘പല തവണ സോമനാഥ ക്ഷേത്രം തകർക്കപ്പെട്ടു. അതിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കാൻ നിരവധി തവണ ശ്രമങ്ങളുണ്ടായി. എന്നാൽ ഓരോ തവണയും ക്ഷേത്രം ആക്രമണങ്ങളെ മറികടന്ന് ഉയർന്നുവന്നു. അതിലൂടെ ക്ഷേത്രം നമുക്കെല്ലാം ആത്മവിശ്വാസം നൽകുന്നു,’- മോദി പറഞ്ഞു. ലോകത്ത് ടൂറിസം ഭൂപടത്തിൽ 65ാം സ്ഥാനത്തായിരുന്നു 2013 ൽ രാജ്യമുണ്ടായിരുന്നത്. എന്നാൽ 2019 ൽ ട്രാവൽ ആന്റ് ടൂറിസം കോംപറ്റീറ്റീവ്‌നെസ് ഇന്റക്സിൽ ഇന്ത്യ 34ാം സ്ഥാനത്തേക്ക് ഉയർന്നു എന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...