റാന്നി : ഒരാഴ്ചക്കാലമായി പ്ലാച്ചേരിയിലെ വനപാലകരുടെ നേതൃത്വത്തില്‍ വനപാതയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടുവാനുള്ള ശ്രമം അട്ടിമറിക്കാന്‍ ബാഹ്യ ഇടപെടലെന്നാരോപണം ശക്തം.ഉദ്യോഗസ്ഥരെ പരസ്യമായി അധിക്ഷേപിക്കുകയും മാനസികമായി തളര്‍ത്തി നടപടിയില്‍ നിന്നും ഒഴിവാകാനും ശ്രമം. ഡി.എഫ്.ഒയുടെ നിര്‍ദ്ദേശ പ്രകാരം വനം ഉദ്യോഗസ്ഥർ രാത്രിയും പകലും ഒരുപോലെ പരിശ്രമിച്ചതിന്റെ ഫലമായി റാന്നി എരുമേലി റോഡിൽ കനകപ്പലത്തിനും കരിമ്പിൻതോടിനുമിടയിൽ മാലിന്യം നിക്ഷേപിക്കാൻ വന്ന ആറോളം വാഹനങ്ങളാണ് പിടിച്ചെടുത്തത്. മാലിന്യങ്ങൾ കുന്നുകൂടുന്നതനുസരിച്ചു പരിസരം മലിനമാകുകയും വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടും നേരിട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ നടപടിയുമായി രംഗത്തിറങ്ങിയത്.
ഇതോടെ സമൂഹത്തിലെ ഉന്നത സ്ഥാനത്തുള്ള പലരുടേയും മുഖംമൂടികള്‍ പുറത്തായി.കഴിഞ്ഞ ദിവസം പകല്‍ മാലിന്യവുമായി വന്ന വാഹനം കസ്റ്റഡിയിൽ എടുക്കാന്‍ ശ്രമിച്ചത് ചെറുവള്ളി സ്വദേശി തടയാന്‍ ശ്രമിച്ചതാണ് പ്രശ്നമായത്.അനാവശ്യമായി ഇടപെടുകയും ഉദ്യോഗസ്ഥരോടു മോശപ്പെട്ട വാക്കുകൾ ഉപയോഗിക്കുകയും ചെയ്തതിനെ തുടര്‍ന്ന ഇയാളെ എരുമേലി പൊലീസ് എത്തി അറസ്റ്റു ചെയ്തു. പിന്നീട് വൈകിട്ട് മുക്കൂട്ടുതറയിൽ നിന്നും മാലിന്യം തള്ളാൻ വന്ന വാഹനം പിടിച്ചെടുത്ത് പ്ലാച്ചേരി വനം സ്റ്റേഷനിലേക്കു മാറ്റി. ഇതിനിടെ മാരുതികാറില്‍ വന്ന നാലംഗ സംഘം സ്റ്റേഷന്റെ മുന്നിൽ വന്ന് പ്രകോപനപരമായ രീതിയിൽ പെരുമാറുകയ വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ അസഭ്യങ്ങൾ പറയുകയും ചെയ്തു. പിന്നീട് വാഹനവുമായി കടന്നു കളയാൻ ശ്രമിക്കവേ ഒരാളെ വനപാലകര്‍ പിടികൂടി മണിമല പോലീസിൽ ഏൽപ്പിച്ചു.
നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരമാവധി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലര്‍ മറ്റുള്ളവർക്ക് വേണ്ടി ഒത്താശയുമായി വിളിക്കാറുണ്ടെന്നും അനുസരിച്ചില്ലങ്കിൽ സ്ഥലംമാറ്റം അടക്കമുള്ള ഭിഷണിപ്പെടുത്തലുകൾ ഉണ്ടാകാറുണ്ടെന്നും വേദനയോടെ ഉദ്യോഗസ്ഥർ പറയുന്നു.ഇതിനിടെ ഉദ്യോഗസ്ഥരെ പിന്തുണച്ചെന്നാരോപിച്ച് പ്ലാച്ചേരി സ്വദേശിയായ പൊതു പ്രവര്‍ത്തകനെതിരെ മാലിന്യം തള്ളുന്നതില്‍ നടപടി നേരിട്ടവര്‍ ഭീക്ഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഈ വിവരങ്ങള്‍ കാട്ടി റാന്നി പോലീസില്‍ ഇദ്ദേഹം പരാതി നല്‍കി.