മാലിന്യ മുക്ത നവകേരളം ; സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ മുക്ത നവകേരളം യാഥാര്‍ത്ഥ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക്തല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മാലിന്യത്തില്‍ നിന്ന് ഊര്‍ജോദ്പാദനം, വളനിര്‍മാണം തുടങ്ങിയവയിലൂടെ മാറ്റം കൊണ്ടു വരാനാകും. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. വീടും പരിസരവും വൃത്തിയാക്കുന്നത് പോലെ പൊതുഇടവും സൂക്ഷിക്കണമെന്ന ബോധവത്കരണം ഉണ്ടാകണം. ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനത്തിലൂടെ 44 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു. ശേഷിക്കുന്നവര്‍ക്കും കുടിവെള്ളം ലഭ്യമാക്കും. പുളിക്കീഴ് കോലറയാറിന്റെ തുടര്‍സംരക്ഷണം സംബന്ധിച്ച് പഠനം നടത്താന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ശുചീകരിക്കുന്ന നദികളും പൊതു നിരത്തുകളും വീണ്ടും മലിനമാക്കാതിരിക്കാനുള്ള ഉത്തരവാദിത്വം പൊതു സമൂഹം ഏറ്റെടുക്കണമെന്ന് അഡ്വ. മാത്യു. ടി. തോമസ് എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമന്‍ താമരച്ചാലില്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഹരിതകര്‍മ സേന അംഗങ്ങള്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് പാഴ്വസ്തുക്കളും ബ്ലോക്ക് തലത്തില്‍ തരം തിരിച്ച് ബെയിലിംഗ് നടത്തി ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നതിനാണ് ബ്ലോക്ക് തലത്തില്‍ ആര്‍ ആര്‍ എഫ് സ്ഥാപിക്കുന്നത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അശോകന്‍, റ്റി. പ്രസന്നകുമാരി, അന്നമ്മ ജോര്‍ജ്, അനുരാധ സുരേഷ്, എബ്രഹാം തോമസ്, ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മറിയാമ്മ എബ്രഹാം, എം.ബി അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...