റാന്നി : പ്രധാന റോഡിലെ വിജനമായ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ ഇപ്പോഴത് വീടുകള്‍ക്കു മുമ്പിലും തുടങ്ങി. മന്ദമരുതി വെച്ചൂച്ചിറ റോഡിലെ ഇടമണ്‍ സോബാര്‍ സെന്റ് മേരീസ് കത്തോലിക്കാ പള്ളിക്കും ആനമാടത്തിനും ഇടയിലാണ് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ കവറിലാക്കി വലിച്ചെറിയുന്നത്. മാലിന്യം ചീഞ്ഞളിയുന്നതോടെ വീടുകളില്‍ ദുര്‍ഗന്ധത്താലും ഈച്ച ശല്യത്താലും കഴിയാനാവാത്ത അവസ്ഥയാണ്. ഇതുവഴി ഒരു തവണയെങ്കിലും യാത്ര ചെയ്യുന്നവര്‍ക്ക് ആ ദുര്‍ഗന്ധം അനുഭവിക്കാതെ കടന്നു പോകാനാവില്ല.
റബ്ബര്‍ തോട്ടത്തിലും ആളില്ലാത്ത ഇടങ്ങളിലും മാലിന്യം തള്ളിക്കൊണ്ടിരുന്നവര്‍ ഇപ്പോള്‍ പരിസരത്തെ വീടുകള്‍ക്കു മുന്നിലേയ്ക്കു മാറ്റി. പായ്ക്കു ചെയ്താണ് മാലിന്യം വീടുകള്‍ക്കു മുന്നില്‍ നിക്ഷേപിക്കുന്നത്. ഒറ്റ നോട്ടത്തില്‍ വാഹനയാത്രികരുടെ കൈയ്യില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായെ തോന്നു. അടുത്തെത്തുമ്പോഴാവും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യമാണെന്ന് മനസിലാകു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വാര്‍ഡംഗം ജോയ്സി ചാക്കോ അധികൃതരെ സമീപിച്ചു.