ചേര്‍ത്തല: മാലിന്യം ഇടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പരിക്കേറ്റ വയോധിക മരിച്ചു. പള്ളുരുത്തി ഇല്ലത്തുനഗര്‍ വട്ടത്തറ വീട്ടില്‍ ബോസിന്റെ ഭാര്യ സുധര്‍മ്മിണിയാണ് (68) മരിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി പള്ളുരുത്തി ഇല്ലത്തുനഗറില്‍ വാടകക്ക് താമസിക്കുന്ന രാജേഷിനെ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
വീടിനുസമീപത്ത് സുധര്‍മ്മിണി ചവറുകള്‍ ഇടുന്നതുകണ്ട് ഓടിയെത്തിയ രാജേഷ് ആദ്യം ഇവരുടെ പേരക്കിടാവ് അനന്തകൃഷ്ണനെ മര്‍ദിച്ചു. ഇത് ചോദ്യം ചെയ്ത സുധര്‍മിണിയെ തള്ളിയിടുകയായിരുന്നു. തലയടിച്ച് വീണതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒളിവില്‍ പോയ പ്രതിയെ പള്ളുരുത്തി ഇന്‍സ്പെക്ടര്‍ ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. സുധര്‍മിണിയുടെ മകള്‍: ലിനി. മരുമകന്‍: ഉദയന്‍.