രാജ്യത്ത് കൊവിഡ് മരണ നിരക്ക് കുറഞ്ഞ സംസ്ഥാനമായി കേരളം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഏറ്റവും കുറഞ്ഞ കോവിഡ്‌ മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നുവെന്ന്‌ കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 0.34 ശതമാനമാണ്‌ കേരളത്തിലെ മരണനിരക്ക്‌. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറം, അരുണാചൽ, കേന്ദ്രഭരണപ്രദേശമായ ദാദ്ര–- നഗർഹവേലി എന്നിവിടങ്ങളിൽ മാത്രമാണ്‌ കേരളത്തേക്കാൾ കുറഞ്ഞ മരണനിരക്ക്‌. കേരളം ഉൾപ്പെടെ 14 സംസ്ഥാനത്ത്‌ മരണനിരക്ക്‌ ഒരു ശതമാനത്തിൽ താഴെയാണ്‌. രാജ്യത്ത്‌ മരണനിരക്ക്‌ 1.5 ശതമാനത്തിലെത്തി.

24 മണിക്കൂറിൽ 480 മരണം റിപ്പോർട്ട്‌ ചെയ്‌തു. ആകെ മരണം 1.19 ലക്ഷത്തിലേറെ. ഞായറാഴ്‌ച മരണങ്ങളിൽ 23 ശതമാനം മഹാരാഷ്ട്രയിലാണ്‌; 112 പേർ. ബംഗാൾ–- 60, ഡൽഹി–- 33, കർണാടക–- 32, തമിഴ്‌നാട്‌–- 31, യുപി–- 28, ഛത്തിസ്‌ഗഢ്‌–- 25, ആന്ധ്ര–- 21, ഒഡിഷ–- 16 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ മരണം. 24 മണിക്കൂറിൽ 45,148 പേർ കൂടി രോഗബാധിതരായി. 59,105 പേർ രോഗമുക്തരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...