സ്വര്‍ണ്ണക്കടത്ത് കേസിൽ റബിൻസിനെ അറസ്റ്റുചെയ്യാൻ കഴിഞ്ഞത് എൻ.ഐ.എ.യ്ക്ക്‌ നിർണായകമായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ റബിൻസിനെ അറസ്റ്റുചെയ്യാൻ കഴിഞ്ഞത് എൻ.ഐ.എ.യ്ക്ക്‌ നിർണായകമായി. നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിനുപിന്നിൽ വിദേശത്തുനിന്നുള്ള ഫണ്ടിങ് ഉണ്ടെന്ന നിഗമനത്തിൽ എൻ.ഐ.എ. നേരത്തേ എത്തിയിരുന്നു. ഇതിനെ സംബന്ധിച്ച തെളിവുകൾ സമാഹരിക്കുക എന്നതായിരുന്നു വെല്ലുവിളി. റബിൻസിനെ അറസ്റ്റുചെയ്യാനായതോടെ ഫണ്ടിങ് എങ്ങനെയായിരുന്നു എന്നതിൽ വ്യക്തത വരുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ എൻ.ഐ.എ. ഉദ്യോഗസ്ഥർ യു.എ.ഇ.ലേക്ക് പോയിരുന്നു. അന്വേഷണത്തോടൊപ്പം നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിന്റെ ഗൗരവത്തെക്കുറിച്ച് യു.എ.ഇ. അധികൃതരെ ബോധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്ത 10 പേർക്ക് എൻ.ഐ.എ. കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചവരായിരുന്നു ഇവർ.

സ്വർണക്കടത്തിനായി പണം പൂൾ ചെയ്തപ്പോൾ അതിൽ കണ്ണിയായവരായിരുന്നു ഇവരിൽ ഏറെയും. പക്ഷേ ഇവർക്കെതിരേ യു.എ.പി.എ. ചുമത്തിയതിൽ കോടതി സംശയം രേഖപ്പെടുത്തി. എന്നാൽ ഇങ്ങനെ പൂൾ ചെയ്തെടുത്ത പണം മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്‌ എന്ന കണ്ടെത്തലാണ്‌ നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിന്റെ പ്രാധാന്യം വർധിപ്പിച്ചത്. അതേസമയം  സ്വർണക്കടത്തിലൂടെ ലഭിച്ച പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുവെന്നത് സ്ഥാപിക്കുക എന്ന വെല്ലുവിളിയും ഇതോടെ എൻ.ഐ.എ. നേരിട്ടു. കേസിന്റെ അന്വേഷണം തന്നെ ദുർബലമാകുന്നുവെന്ന വിമർശനവും ഒരു കോണിൽനിന്ന് ഉയർന്നുതുടങ്ങി. ഇതിനിടെയാണ് റബിൻസിന്റെ  അറസ്റ്റ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...