കൊച്ചി: മാലിന്യസംസ്കരണം കൂടുതൽ ഫലപ്രദമാകണമെങ്കിൽ ആളുകളുടെ മനോഭാവത്തിൽ മാറ്റം വരണമെന്ന് ശിൽപശാല. മാലിന്യം ഒഴിവാക്കുകയല്ല, സംസ്കരിക്കുകയാണ് വേണ്ടതെന്ന സംസ്കാരം സമൂഹത്തിൽ രൂപപ്പെടണമെന്ന് ശിൽപശാലയിൽ സംസാരിച്ച കാർഷിക സർവകലാശാല എമിററ്റസ് പ്രൊഫസർ ഡോ ഡി ഗിരിജ പറഞ്ഞു. സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) മാലിന്യസംസ്കരണത്തെകുറിച്ച് പരിശീലനശിൽപശാല സംഘടിപ്പിച്ചത്.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ആളുകളുടെ മനോഭാവത്തിന്റെ പ്രശ്നമാണ്. ജൈവ-അജൈവമാലിന്യങ്ങൾ വേർതിരിക്കാൻ പോലും പലരും തയ്യാറാകുന്നില്ല. വീടുകളിലെ മാലിന്യം ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയണം. ഇതിനായി ബോധവൽകരണ പരിപാടികളുൾപ്പെടെയുള്ള ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നും ഡോ ഗിരിജ പറഞ്ഞു.
നഗരങ്ങളിൽ താമസിക്കുന്നവർക്കിടയിൽ ഏറെ ആവശ്യക്കാരുള്ള അടുക്കള മാലിന്യസംസ്കരണത്തിനുപയോഗിക്കുന്ന കെ.എ.യു. സ്മാർട് ബയോബിന്നിന്റെ പ്രവർത്തനരീതികൾ പരിശീലനപരിപാടിക്കിടെ അവർ വിശദീകരിച്ചു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, സ്വച്ഛഭാരത് പദ്ധതിയുടെ നോഡൽ ഓഫീസർ ഡോ എൻ അശ്വതി, കെ സ്മിത, വി കെ ശോഭ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033