Monday, April 7, 2025 9:58 am

മാലിന്യ സംസ്‌കരണ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ സംസ്‌കരണ വിഷയത്തില്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഹരിത കേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ കര്‍മ്മ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. സംസ്ഥാനത്തു പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു കടകളില്‍ പരിശോധന നടത്തി പിഴ ഈടാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 31ന് മുമ്പായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും സമ്പൂര്‍ണ മാലിന്യ സംസ്‌കരണം നടപ്പാക്കണം. എല്ലാ പഞ്ചായത്തുകളും സ്ഥിര എം.സി.എഫ് സ്ഥാപിക്കണം. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഗ്രാമപഞ്ചായത്തുകള്‍ വയബിലിറ്റി ഗാപ് ഫണ്ട് കൃത്യമായി നല്‍കണം. ഹരിതകര്‍മ്മ സേന പ്രവത്തകര്‍ക്കു മെച്ചപ്പെട്ട യൂസര്‍ ഫീസ് സമാഹരിക്കുവാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നിന്നും സഹകരണങ്ങള്‍ ഉണ്ടാകണം. എല്ലാ ബ്ലോക്കുകളിലും ആര്‍.ആര്‍. എഫുകള്‍ സ്ഥാപിക്കണം. അതതു ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ നടക്കുന്ന എല്ലാ ആഘോഷങ്ങളും ഹരിതചട്ടം പാലിച്ചുകൊണ്ട് നടത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

മഞ്ഞനിക്കര തീര്‍ഥാടനം, ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയ ചടങ്ങുകളില്‍ ഹരിത ചട്ടം കൊണ്ടുവരാന്‍ സാധിച്ചു. മാലിന്യ സംസ്‌കരണ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡെപ്യുട്ടി കളക്ടര്‍ എസ്.എല്‍ സജികുമാര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എസ്.സൈമ, ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ എം ആതിര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് ഭേദഗതി നിയമത്തിനെതിരേ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിച്ച 300 പേർക്ക് നോട്ടീസയച്ച് യുപി...

0
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ വഖഫ് ഭേദഗതി നിയമത്തിനെതിരേ കറുത്ത ബാൻഡ്...

ബിജെപി സ്ഥാപന ദിനം ; പത്തനംതിട്ട ജില്ലാ ഓഫീസിൽ പതാക ഉയർത്തി

0
പത്തനംതിട്ട : ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച് ബിജെപി പത്തനംതിട്ട ജില്ലാ...

സർക്കാർ സഹായിച്ചിട്ടും ജല അതോറിറ്റിയുടെ കടബാധ്യത തീരുന്നില്ല ; കൊടുത്തുതീർക്കാനുള്ളത് 1463 കോടി

0
തിരുവനന്തപുരം: സർക്കാർ സഹായിച്ചിട്ടും ജല അതോറിറ്റിയുടെ കടബാധ്യത തീരുന്നില്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും...

മങ്ങാരം ഗവ. യുപി സ്കൂള്‍ പഠനോത്സവം നടന്നു

0
പന്തളം : മങ്ങാരം ഗവ. യുപി സ്കുളിലെ വിദ്യാർത്ഥികളുടെ പൊതുയിടത്തെ...