ഇന്‍സിനറേറ്റര്‍ തകരാറില്‍ ; ആര്‍സിസിയില്‍ മാലിന്യ സംസ്കരണം പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ആര്‍സിസിയില്‍ മാലിന്യ സംസ്കരണം പ്രതിസന്ധിയില്‍. ഇന്‍സിനറേറ്റര്‍ തകരാറിലായതിനെ തുടര്‍ന്നാണ്  കോംപൗണ്ടില്‍ മാലിന്യം കുന്നു കൂടിയത്. കോര്‍പറേഷന്‍ അധികൃതര്‍ മാലിന്യം നീക്കം ചെയ്യുന്നുണ്ടെന്നും പുതിയ ഇന്‍സിനറേറ്റര്‍ ഉടന്‍ സ്ഥാപിക്കുമെന്നുമാണ് ആര്‍സിസി അധികൃതരുടെ മറുപടി. കഴിഞ്ഞ ജൂലൈയിലാണ് ആര്‍സിസിയിലെ ഇന്‍സിനറേറ്ററിന്റെ പുകക്കുഴല്‍ തകര്‍ന്നു വീണത്. മാസങ്ങളായി ദ്രവിച്ചിരുന്ന പുകക്കുഴലാണ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും തകര്‍ത്ത് മറിഞ്ഞ് വീണത്. അന്നുമുതല്‍ മാലിന്യസംസ്കരണ പ്രശ്നവും തുടങ്ങി. കുന്നു കൂടിയ മാസങ്ങള്‍ പഴക്കമുളള മാലിന്യക്കെട്ടുകള്‍ ഒരാള്‍പൊക്കത്തിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

മഴപെയ്യുമ്പോള്‍ തൊട്ടു താഴെയുളള ആരാധനാലയത്തിന് സമീപത്തേയ്ക്കും താഴ്ഭാഗത്തുളള വീടുകളുടെ പരിസരത്തേയ്ക്കും മാലിന്യം നിറഞ്ഞ ജലം ഒലിച്ചിറങ്ങുന്നതും ഭീഷണിയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട അര്‍ബുദ ചികില്‍സാ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. എന്നാല്‍ ഇന്‍സിനറേറ്റര്‍ തകരാറിലായപ്പോള്‍ മുതല്‍ കോര്‍പറേഷനുമായി സഹകരിച്ച് മാലിന്യ സംസ്കരണം മുറയ്ക്ക് നടത്തുന്നുണ്ടെന്നാണ് ആര്‍സിസി അധികൃതരുടെ മറുപടി. തക‍ര്‍ന്ന ഇന്‍സിനറേറ്ററിന് പകരമായി പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനുളള നടപടി പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...