പാഴ്വസ്‌തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും : മന്ത്രി എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി തീപ്പിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള പരിശോധനാ സൂചിക മൂര്ത്തമാക്കി സര്‍ക്കുലര്‍ പുറത്തിറക്കാന്‍ ശുചിത്വ മിഷന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള കമ്ബനി, കേരള ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസ്, ചീഫ് ഇലക്ട്രിക്കല്‍ ഇൻസ്പക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സംയുക്ത ടീം സംസ്ഥാനത്തെ തെരഞ്ഞെടുത്ത പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ ഭൂരിഭാഗം കേന്ദ്രങ്ങളിലും ഫയര്‍ ആന്റ് റസ്‌ക്യു ഇലക്ട്രിക്കല്‍ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായും ഒരുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കി. ഇതിനെ തുടര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളില്‍ ഒരുക്കേണ്ട കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കുലറായി നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

തദ്ദേശ ഭരണ പ്രദേശങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളില്‍ ചിലയിടത്ത് തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം എം സി എഫിലേയും (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) ആര്‍ ആര്‍ എഫിലേയും (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി) ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...