Wednesday, June 18, 2025 10:09 am

കല്ലായി പുഴയോരത്ത് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ; നടപടിയുമായി മുന്നോട്ടുപോകുമെന്ന് കോര്‍പറേഷന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് കോതി പള്ളിക്കണ്ടിയില്‍ കല്ലായി പുഴയോരത്ത് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍. എന്നാല്‍ പ്ലാന്റിന്റെ പ്രാരംഭ നടപടികള്‍ക്കായി ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്ന ഉറച്ച നിലപാടിലാണ് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍.

അമൃത് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിനാവശ്യമായ സ്ഥലം അളന്ന് തിരിച്ച് വേലി കെട്ടി മറയ്ക്കാനാണ് ഇന്നലെ ഉദ്യോഗസ്ഥരെത്തിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന ജനകീയ പ്രതിഷേധത്തെ മറികടന്ന് പോലീസ് സുരക്ഷയില്‍ ആദ്യദിനത്തിലെ ജോലികള്‍ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കി. പതിനൊന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 45 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

പ്രാരംഭ നടപടികള്‍ നടത്താന്‍ ഹൈക്കോടതി അനുമതി ഉള്ളതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കോര്‍പറേഷന്‍ അധികൃതരുടെ തീരുമാനം. വേലി കെട്ടാനായി ഇന്നലെ സ്ഥാപിച്ച ഇരുമ്പ് കമ്പികള്‍ നിലത്ത് ഉറച്ച് കഴിഞ്ഞാല്‍ തുടര്‍ ജോലികള്‍ ആരംഭിക്കും. എന്നാല്‍ ജനവാസ മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കുന്നത്
എന്ത് വില കൊടുത്തും തടയുമെന്ന് സമരക്കാരും പറയുന്നു. സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ കാനഡ സന്ദർശനം ഫലപ്രദമെന്ന് വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം ഫലപ്രദമെന്ന വിലയിരുത്തലിൽ...

പെട്രോള്‍ അടിച്ചശേഷം പണം നല്‍കാതെ കടന്നുകളഞ്ഞ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

0
കൊല്ലം : കാറില്‍ പെട്രോള്‍ അടിച്ചശേഷം പണം നല്‍കാതെ കടന്നുകളഞ്ഞ തമിഴ്‌നാട്...

പാകിസ്താൻ കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

0
വാഷിംഗ്ടൺ : പാകിസ്താൻ കരസേനാ മേധാവി ജനറൽ ആസിം മുനീറുമായി യുഎസ്...

എം വി ഗോവിന്ദന്റെ തുറന്നുപറച്ചിലിൽ വ്യക്തത വരുത്തി എം സ്വരാജ്

0
നിലമ്പൂര്‍ : അടിയന്തിരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം...