പ്രണയം നടിച്ച് പെൺകുട്ടിയുമായി കടന്നു ; കാമുകനും സുഹൃത്തുക്കളും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പൊന്നാനി : പൊന്നാനിയിൽ നിന്ന് കാണാതായ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വയനാട്ടിലെ ഒളിസങ്കേതത്തിൽ കണ്ടെത്തി. പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പോലീസ് പിടികൂടി. കഴിഞ്ഞ 19 നാണ് പെൺകുട്ടിയെ കാണാതായത്. പ്രണയം നടിച്ച് കാമുകൻ കടവനാട് സ്വദേശി  നിഖിൽ  കുമാറുമായാണ് ( 23 ) പെൺകുട്ടി നാടുവിട്ടത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇയാൾ പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

വാഹനം വാടകക്കെടുത്ത് പെൺകുട്ടിയുമായി എറണാംകുളത്ത് എത്തി. പിന്നീട് വാഹനം അവിടെ ഉപേക്ഷിച്ച് ട്രയിൻ മാർഗം സേലം, പൊള്ളാച്ചി, ചിദംബരം എന്നിവിടങ്ങളിൽ കറങ്ങി. ചിദംബരത്ത് വാടകവീടെടുത്ത് കഴിയുകയായിരുന്നു.  ചിദംബരത്ത് വെച്ച് മൂന്നു ദിവസം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് മംഗലാപുരം വഴി ഇവർ വയനാട്ടിലെ വിവിധയിടങ്ങളിലെത്തി താമസിച്ചു. ഗോവയിൽ പോകാനായിരുന്നു ഇവരുടെ പദ്ധതി.

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം ആരംഭിച്ച പോലീസ് ഉപേക്ഷിച്ച വാഹനം കണ്ടെടുത്തിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റു മാർഗങ്ങളിലൂടെയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. പൊന്നാനി സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പൊന്നാനി പോലീസിൻ്റെ സമർത്ഥമായ നീക്കങ്ങൾക്കൊടുവിലാണ് വയനാട് നിന്ന് പിടികൂടിയത്. ഇയാൾക്ക് പുറമെ സഹായികളായ പൊന്നാനി സ്വദേശി  ശരത് സതീശൻ ( 23 ), വൈശാഖ് (23) എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...