ചെങ്ങന്നൂര്‍ : ജല അതോറിറ്റിയുടെ ജലവിതരണം മുടങ്ങുന്നത് ചെങ്ങന്നൂരില്‍ നിത്യ സംഭവമായി മാറിയിരിക്കുന്നു. ശാസ്താംകുളങ്ങര, മംഗലം ഭാഗങ്ങളിലെക്കുള്ള പയിപ്പ്പ്പോട്ടിയതിനാല്‍ പത്ത് ദിവസമായി വെള്ളം മുടങ്ങിയിട്ട്. മോട്ടോർ തകരാറുകളും പൈപ്പ് പൊട്ടലും ഷട്ടര്‍ വീഴലും മൂലം ദിവസങ്ങളോളം ജലവിതരണം മുടങ്ങുനത് ചെങ്ങന്നൂരില്‍ പതിവാണ്.
വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്പെറ്റൊസ് പയിപ്പുകള്‍ ശക്തമായി ജലം പ്രവഹിക്കുമ്പോള്‍ ഉണ്ടാകുന്ന മര്‍ദം മൂലം നിരന്തരം പോട്ടുകയാണ്. കലഹരണപ്പെട്ട അസ്പെറ്റൊസ് പയിപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ അധികാരികള്‍ മുതിരുന്നില്ല. ജല അതോറിറ്റിയുടെ ഭാഗത്തുനിന്നും അനങ്ങപ്പറ നയമാണ് ഉണ്ടയികൊണ്ടിരിക്കുന്നത്. ജലത്തിനായി ജനങ്ങള്‍ കേഴുന്നത് കണ്ടില്ലന്നു നടിക്കുകയണ് അധികാരികളും ജനപ്രതിനിധികളും.